26
Oct 2024
Thu
26 Oct 2024 Thu
last rites of Ratan Tata At Worli Parsi Crematorium

വ്യവസായ രംഗത്തെ അതികായന്‍ രത്തന്‍ ടാറ്റയ്ക്ക് ഔദ്യോ​ഗിക ബഹുമതികളോടെ വിട നല്‍കി രാജ്യം. മുംബൈ നരിമാന്‍ പോയ്ന്റിലെ പൊതു ദര്‍ശനത്തിനു ശേഷം വിലാപയാത്രയായി ഭൗതികശരീരം മുംബൈ വോര്‍ളിയിലെ ശ്മശാനത്തില്‍ എത്തിക്കുകയും ഔദ്യോ​ഗിക ബഹുമതികളോടെ സംസ്കരിക്കുകയുമായിരുന്നു. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്ഗരി, പീയുഷ് ഗോയല്‍ എന്നിവര്‍ സംസ്‌കാര ചടങ്ങിൽ സംബന്ധിച്ചു. ബുധനാഴ്ച രാത്രിയോടെയായിരുന്നു രത്തൻ ടാറ്റയുടെ അന്ത്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ടാറ്റയെ ഇന്ത്യയുടെ മുക്കിലും മൂലയിലും നിറഞ്ഞു നില്‍ക്കുന്ന, 6 ഭൂഖണ്ഡങ്ങളില്‍ സാന്നിധ്യമുള്ള സാമ്രാജ്യമായി പടുത്തുയര്‍ത്തിയിട്ടാണ് രത്തന്‍ ടാറ്റയുടെ മടക്കം. അവിവാഹിതനായിരുന്നു ടാറ്റ. വിദേശസർക്കാരുകളുടേതുൾപ്പെടെ ഒട്ടേറെ ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി. പ​ദ്മ ഭൂ​ഷ​ൺ, പ​ദ്മ​വി​ഭൂ​ഷ​ൺ തു​ട​ങ്ങി നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തിയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക