15
Jun 2024
Sun
15 Jun 2024 Sun

കേരളത്തില്‍ വിവിധ സര്‍ക്കാര്‍, പൊതു സ്ഥാപനങ്ങളിലെ ഒഴിവുകകള്‍ താഴെ കൊടുക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൊളിറ്റിക്കല്‍ സയന്‍സില്‍ ഗസ്റ്റ് ഫാക്കല്‍റ്റി

കളമശ്ശേരിയിലുള്ള നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ (നുവാല്‍സില്‍) പൊളിറ്റിക്കല്‍ സയന്‍സ് വിഷയത്തില്‍ ആവശ്യമുള്ള ഗസ്റ്റ് ഫാക്കല്‍റ്റികളെ നിയമിയ്ക്കുന്നതിലേക്കായി ജൂണ്‍ 28 നു രാവിലെ 10ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനത്തില്‍ കുറയാത്തമാര്‍ക്കും , യുജിസി നെറ്റുമാണ് നിശ്ചിത യോഗ്യത. നേറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. മതിയായ യോഗ്യതയുള്ള വിരമിച്ച അധ്യാപര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. പ്രതിഫലം മണിക്കൂറടിസ്ഥാനത്തില്‍ ആയിരം രൂപയും യാത്രാബത്തയുമാണ് നിശ്ചയിച്ചിട്ടുള്ളത്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ കൊടുത്തിരിയ്ക്കുന്ന നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷയും യോഗ്യതകളുടെയും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടേയും അസലും പകര്‍പ്പുകളും സഹിതം ജൂണ്‍ 28 ന് രാവിലെ 10ന് കളമശേരിയിലുള്ള നുവാല്‍സ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസില്‍ ഹാജരാകണം.

കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റിന് അപേക്ഷ ക്ഷണിച്ചു
തൃശൂര്‍ സെന്‍ട്രല്‍ സര്‍ക്കിളിലെ മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷനില്‍ മനുഷ്യമൃഗ സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബയോളജിക്കല്‍ സയന്‍സസില്‍ ബിരുദാനന്തര ബിരുദം. വൈല്‍ഡ് ലൈഫ് മാനേജ്‌മെന്റ് അഭികാമ്യം. അംഗീകൃത ഓര്‍ഗനൈസേഷനുകള്‍ / സ്ഥാപനങ്ങള്‍ / വകുപ്പുകള്‍ക്കൊപ്പം വന്യജീവി സംരക്ഷണ മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. ജിഐഎസിലും കമ്പ്യൂട്ടറിലും പ്രാവീണ്യം അനിവാര്യമാണ്. ജോലി ചെയ്യാനും യാത്ര ചെയ്യാനും വിദൂര സ്ഥലങ്ങളില്‍ താമസിക്കാനുമുള്ള സന്നദ്ധത നിര്‍ബന്ധമാണ്. വിശദമായ സിവി/റെസ്യൂമെ സഹിതം അപേക്ഷിക്കുക:
ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, മലയാറ്റൂര്‍ എഫ് ഡി എ, മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷന്‍, കോടനാട് പി.ഒ. പിന്‍- 683544, ഇമെയില്‍: [email protected]
ഫോണ്‍ 8547604210 കൂടുതല്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 3

 

കിറ്റ്‌സില്‍ ഗസ്റ്റ് ഫാക്കല്‍റ്റി ഒഴിവുകള്‍
കേരളസര്‍ക്കാര്‍ ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്‌സ്) തിരുവനന്തപുരം കേന്ദ്രത്തില്‍ ഗസ്റ്റ് ഫാക്കല്‍റ്റി ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ്/ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ഗസ്റ്റ് ഫാക്കല്‍റ്റി ഇന്‍ മാര്‍ക്കറ്റിംഗ്, ഗസ്റ്റ് ഫാക്കല്‍റ്റി ഇന്‍ ടൂറിസം മാനേജ്‌മെന്റ്, ഗസ്റ്റ് ഫാക്കല്‍റ്റി ഇന്‍ ഐ.ടി മാനേജ്‌മെന്റ് എന്നീ തസ്തികകളില്‍ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യതയും മറ്റ് വിവരങ്ങളും കിറ്റ്‌സിന്റെ വെബ്‌സൈറ്റില്‍ (www.kittsedu.org) ലഭ്യമാണ്.
യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പികള്‍ സഹിതമുള്ള അപേക്ഷകള്‍ ഡയറക്ടര്‍, കിറ്റ്‌സ്, തൈക്കാട്, തിരുവനന്തപുരം14 എന്ന വിലാസത്തില്‍ ജൂണ്‍ 29ന് മുമ്പ് അയയ്ക്കണം.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ

 

കെയര്‍ടേക്കര്‍ നിയമനം
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ട്രി ഹോം ഫോര്‍ ഗേള്‍സില്‍ കെയര്‍ ടേക്കര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാര്‍ഥികള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം 2024 ജൂലൈ 3ന് രാവിലെ 11 മണിക്ക് ആലപ്പുഴ ജില്ലാ പഞ്ചായത്ത് മിനി ഹാളില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്. പ്ലസ് ടു/ പ്രിഡിഗ്രിയാണ് യോഗ്യത. 25 വയസ് പൂര്‍ത്തിയാകണം. 3045 പ്രയാപരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. 12,000 രൂപയാണ് പ്രതിമാസ വേതനം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോണ്‍: 0471 2348666,
ഇമെയില്‍: [email protected]

 

അധ്യാപക നിയമനം
തിരുവനന്തപുരം, കൈമനത്തുള്ള സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക് കോളേജിന്റെ നിയന്ത്രണ പരിധിയില്‍ ബാലരാമപുരം, തേമ്പാമുട്ടത്ത് പ്രവര്‍ത്തിക്കുന്ന ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് സെന്ററില്‍ താത്കാലിക അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നിശ്ചിത ദിവസം രാവിലെ 10 മണിക്ക് സ്ഥാപന മേധാവി മുമ്പാകെ അഭിമുഖത്തിനു ഹാജരാകണം. ഇംഗ്ലീഷ് ആന്‍ഡ് വര്‍ക്ക് പ്ലേസ് സ്‌കില്‍ താത്കാലിക അധ്യാപക നിയമനത്തിന് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും SET മാണ് യോഗ്യത. ജൂലൈ 2ന് ഇന്റര്‍വ്യൂ നടക്കുന്നത്. വിശദവിവരങ്ങള്‍ക്ക്: 0471 2491682, ഇമെയില്‍: [email protected]

 

അക്കൗണ്ടന്റ് തസ്തികയില്‍ ഒഴിവ്
മലപ്പുറം ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാ4 സ്ഥാപനത്തില്‍ അക്കൗണ്ടന്റ് തസ്തികയില്‍ എല്‍.സി/എ.ഐ വിഭാഗത്തിനായി സംവരണം ചെയ്ത ഒരു താല്‍ക്കാലിക ഒഴിവുണ്ട്. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള കൊമേഴ്‌സിലോ മാത്തമാറ്റിക്‌സിലോ ഉള്ള ബിരുദം, സമാന തസ്തികയിലുള്ള ഒരു വ4ഷത്തെ പ്രവൃത്തി പരിചയം, കമ്പ്യൂട്ടര്‍ സ്‌കില്‍സ് & കമ്മാ9ഡ് ഓണ്‍ ടാലി എന്നിവയാണ് യോഗ്യത.
2024 ജനുവരി 1ന് 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വയസില്‍ ഇളവ് ബാധകമല്ല. ശമ്പളം 21175 രൂപ. നിശ്ചിത യോഗ്യതയുള്ള താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ജൂലൈ ആറിനകം പേര് രജിസ്റ്റര്‍ ചെയ്യണം. നിശ്ചിത സാമുദായിക സംവരണ വിഭാഗത്തിന്റെ അഭാവത്തില്‍ തുറന്ന മത്സര വിഭാഗത്തില്‍ നിന്നും പരിഗണിക്കാവുന്നതാണ്.

എസ്.സി പ്രമോട്ടര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ വേങ്ങാട് പഞ്ചായത്തില്‍ ഒഴിവുള്ള എസ് സി പ്രമോട്ടറെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത: പ്ലസ്ടു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ജൂണ്‍ 28ന് രാവിലെ 10 മണിക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
ഫോണ്‍: 0497 2700596.

ഡ്രൈവര്‍ കം അറ്റന്റര്‍ നിയമനം
മൃഗസംരക്ഷണ വകുപ്പ് ഇരിക്കൂര്‍, എടക്കാട്, ഇരിട്ടി, തളിപ്പറമ്പ, പയ്യന്നൂര്‍, പാനൂര്‍, കൂത്തുപറമ്പ്, പേരാവൂര്‍, തലശ്ശേരി, കണ്ണൂര്‍, കല്ല്യാശ്ശേരി ബ്ലോക്കുകളില്‍ വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് മണി വരെ വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനത്തിന് കരാറടിസ്ഥാനത്തില്‍ ഡ്രൈവര്‍ കം അറ്റന്റര്‍മാരെ നിയമിക്കുന്നു.
താല്‍പര്യമുള്ളവര്‍ എല്‍ എം വി ലൈസന്‍സിന്റെ അസ്സലും പകര്‍പ്പും സഹിതം ജൂണ്‍ 27ന് ഉച്ചക്ക് രണ്ട് മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.
ഫോണ്‍: 0497 2700267.

 

വെറ്ററിനറി ഡോകടര്‍ നിയമനം
പയ്യന്നൂര്‍, ഇരിട്ടി ബ്ലോക്കുകളിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളില്‍ വെറ്ററിനറി സര്‍ജന്‍മാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ ബിരുദ സര്‍ട്ടിഫിക്കറ്റും കെവിസി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ജൂണ്‍ 27ന് 12 മണിക്ക് മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2700267.
മൃഗസംരക്ഷണ വകുപ്പ് തലശ്ശേരി, കൂത്തുപറമ്പ്, തളിപ്പറമ്പ, കല്ല്യാശ്ശേരി, കണ്ണൂര്‍ ബ്ലോക്കുകളില്‍ വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് മണി വരെ വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനത്തിന് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു.
രാത്രികാല മൃഗചികിത്സാ സേവനത്തിന് താല്‍പര്യമുള്ളവര്‍ കെവിസി രജിസ്‌ട്രേഷന്‍, ബിരുദം എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ജൂണ്‍ 27ന് രാവിലെ 11 മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.
ഫോണ്‍: 0497 2700267.

വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcareer

താല്‍ക്കാലിക അധ്യാപക നിയമനം
കതിരൂര്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ വിവിധ വിഷയങ്ങളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ട്യൂഷന്‍ ടീച്ചര്‍മാരെ നിയമിക്കുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തിന് ബിരുദവും ബി എഡും യു പി വിഭാഗത്തിന് ടി ടി സിയുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ജൂണ്‍ 26ന് രാവിലെ 11 മണിക്ക് പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം. പാനൂര്‍ ബ്ലോക്ക് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 9605996032, 9495900225, 9847518695.

 

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍
നാട്ടിക, വലപ്പാട് പഞ്ചായത്തുകളിലെ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അതത് പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 2024 ജനുവരി ഒന്നിന്ന് 18 46 വയസ്. എസ്.സി /എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ വയസിളവ് ഉണ്ടാകും. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസ്സായവരും, വര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസ്സാകാത്തവരും എഴുതും വായനയും അറിയുന്നവരാകണം. ജൂലൈ ഒമ്പത് വൈകീട്ട് അഞ്ച് വരെ തളിക്കുളം ഐ.സി.ഡി.എസ് പ്രൊജക്റ്റ് കാര്യാലയത്തില്‍ അപേക്ഷ സ്വീകരിക്കു. അപേക്ഷഫോം അതത് പഞ്ചായത്ത് ഓഫീസുകളിലും തളിക്കുളം ഐ.സി.ഡി.എസ് പ്രൊജക്റ്റ് കാര്യാലയത്തിലും ലഭിക്കും. ഫോണ്‍: 0487 2394522.

 

ആര്‍.സി.സിയില്‍ സീനിയര്‍ റസിഡന്റ്
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ കരാറടിസ്ഥാനത്തില്‍ സീനിയര്‍ റസിഡന്റ് (ന്യൂക്ലിയര്‍ മെഡിസിന്‍) തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. ജൂലൈ 17ന് വൈകിട്ട് 3 വരെ അപേക്ഷ സ്വീകരിക്കും.
വിശദവിവരങ്ങള്‍ക്ക് : www.rcctvm.gov.in

 

ഫാര്‍മസിസ്റ്റ് ഒഴിവ്
കേരള സ്റ്റേറ്റ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ലിമിറ്റഡിന്റെ തൃശൂര്‍ ജില്ലയിലുള്ള നീതി മെഡിക്കല്‍ വെയര്‍ഹൗസിലേക്കും നീതി മെഡിക്കല്‍ സ്റ്റോറുകളിലേക്കും ഫാര്‍മസിസ്റ്റുകളെ നിയമിക്കുന്നു. യോഗ്യത ഫാര്‍മസിയില്‍ ഡിപ്ലോമ / ഡിഗ്രി. 35 വയസ് താഴെയായിരിക്കണം. ജൂണ്‍ 28ന് രാവിലെ 11 മുതല്‍ ആനക്കല്ല്, അവിണിശ്ശേരി പി.ഒ, പാലക്കല്‍ റോഡിലുള്ള റീജ്യണല്‍ ഓഫീസില്‍ വാക്ക്ഇന്‍ഇന്റര്‍വ്യൂ നടക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍, ബയോഡേറ്റ സഹിതം പങ്കെടുക്കണമെന്ന് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 8281898317, 9961352511.

 

മലപ്പുറത്ത് അധ്യാപക നിയമനം
മങ്കട ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹോട്ടല്‍ മാനേജ്മന്റ്, ബുക്ക് കീപ്പിങ്, കമ്പ്യൂട്ടര്‍ വിഷയങ്ങള്‍ പഠിപ്പിക്കുവാനായി താത്കാലിക അധ്യാപകരെ നിയമിക്കുന്നു. മണിക്കൂര്‍ അടിസ്ഥാനത്തിലാണ് വേതനം. അംഗീകൃത ഹോട്ടല്‍ മാനേജ്മന്റ് ഡിഗ്രി / ഡിപ്ലോമയും പ്രവൃത്തി പരിചയവുമാണ് ഹോട്ടല്‍ മാനേജ്‌മെന്റ് അധ്യാപക തസ്തികയുടെ യോഗ്യത. ജൂണ്‍ 26 രാവിലെ 10 ന് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04933 295733

നിലമ്പൂര്‍ ഗവ. കോളേജില്‍ ജേണലിസം വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ജുലൈ രണ്ടിന് രാവിലെ 10.30 ന് കോളേജ് ഓഫീസില്‍ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത നെറ്റ്, പി ജി യോഗ്യതയുള്ള ഉദ്യാഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04931260332

ലക്ചറര്‍ നിയമനം
പെരിന്തല്‍മണ്ണ ഗവ.പോളിടെക്‌നിക് കോളേജില്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് വിഭാഗത്തില്‍ ലക്ചറര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട എഞ്ചിനീയറിങ് ശാഖയില്‍ ഒന്നാം ക്ലാസ്സോടെ ബി. ടെക് ബിരുദം / എം. ടെക് ബിരുദമാണ് യോഗ്യത. ജൂണ്‍ 25 ന് രാവിലെ 10 ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04933 227523.

 

സ്റ്റാഫ് നഴ്‌സ് നിയമനം
മലപ്പുറം താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. ഗവ. അംഗീകൃത ജി.എന്‍.എം/ ബി.എസ്.സി നഴ്‌സിങ്, നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. യോഗ്യരായ അപേക്ഷകര്‍ക്കായി ജൂണ്‍ 27 ന് രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടത്തും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2734866.

 

ട്രേഡ്‌സ്മാന്‍ നിയമനം
പുതുപറമ്പില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയ്ക്കല്‍ ഗവ. വനിതാ പോളിടെക്‌നിക് കോളേജിലെ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് ബ്രാഞ്ചില്‍ ട്രേഡ്‌സ്മാന്‍ ഇന്‍ കമ്പ്യൂട്ടര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഐ.ടി.ഐ/ ടി.എച്ച്.എസ്.എല്‍.സി/ വി.എച്ച്.എസ്.ഇ/ കെ.ജി.സി.ഇ ആണ് യോഗ്യത. ജൂണ്‍ 25 ന് രാവിലെ 10 ന് അഭിമുഖം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2750790.

ലാബ് ടെക്‌നീഷ്യന്‍ നിയമനം
മങ്കട സാമൂഹികാരോഗ്യകേന്ദ്രത്തിലെ ലാബിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നിഷ്യനെ നിയമിക്കുന്നു. ഗവ. അംഗീകൃത ഡി.എം.എല്‍.ടി/ ബി.എസ്.സി എം.എല്‍.ടിയും കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റും സഹിതം ജൂണ്‍ 28 രാവിലെ 10.30 ന് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04933 239217.

 

കുടുംബശ്രീയില്‍ മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ് ഒഴിവുകള്‍
കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന് കീഴിലെ സംരംഭക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്നതിനായി മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരെ (എം.ഇ.സി) തിരഞ്ഞെടുക്കുന്നു. തവനൂര്‍, മാറാക്കര ,ആതവനാട്, എടയൂര്‍, വെട്ടം, തൃപ്പങ്ങോട്, മംഗലം, ചെറിയമുണ്ടം, നിറമരുതൂര്‍, ഒഴുര്‍,പൊന്മുണ്ടം,പെരുമണ്ണക്ലാരി, വളവന്നൂര്‍, എടരിക്കോട്, തെന്നല, പൊന്മള, ഒതുക്കുങ്ങല്‍, തിരൂര്‍ എന്നീ സി.ഡി.എസുകളിലാണ് ഒഴിവുകള്‍ ഉള്ളത്. അപേക്ഷകര്‍ കുടുംബശ്രീ അംഗമോ, ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. ബിരുദധാരികളും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവരായിരിക്കണം. പ്രായം 22 നും 40 നും മധ്യേ. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും,വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതമുള്ള അപേക്ഷ പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെ/ നഗരസഭയിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ ജൂണ്‍ 29 ന് വൈകുന്നേരം അഞ്ചു മണിക്കു മുമ്പായി ലഭ്യമാക്കണം.

 

ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം
തലശ്ശേരി, തളിപറമ്പ റവന്യൂ ഡിവിഷണല്‍ ഓഫീസുകളില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷകാലയളവിലേക്ക് ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. പ്രായം: 1835.
അംഗീകൃത സര്‍വകലാശാല ബിരുദം, വേര്‍ഡ് പ്രോസസിങ്ങില്‍ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ്, മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ്്, എം എസ് ഡബ്ല്യു യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന, മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണ മേഖലയിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം.
ഇന്റര്‍വ്യൂവും സര്‍ട്ടിഫിക്കറ്റ് പരിശോധനയിം ജൂലൈ 10ന് രാവിലെ 10 മണിക്ക് ജില്ലാ സാമൂഹ്യ നീതി ഓഫീസറുടെ കാര്യാലയത്തില്‍ നടക്കും. മലയാളം ടൈപ്പിങ് പ്രായോഗിക പരിശോധനയും ഉണ്ടാകും. തുടര്‍ന്ന് അസിസ്റ്റന്റ് കലക്ടറുടെ ചേമ്പറില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവിന് തിരിച്ചറിയല്‍ രേഖ, ആധാര്‍, പാസ് പോര്‍ട്ട് സൈസ് ഫോട്ടോ, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുമായി നേരിട്ട് ഹാജരാകണം.

 

ഗസ്റ്റ് അധ്യാപക നിയമനം
കണ്ണൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ സോഷ്യല്‍ സയന്‍സ് വിഷയത്തില്‍ ഹൈസ്‌ക്കൂള്‍ അസിസ്റ്റന്റ് തസ്തികയിലുളള ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. പി എസ് സി നിഷ്‌കര്‍ഷിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 24ന് രാവിലെ 10.30ന് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ സൂപ്രണ്ട് മുമ്പാകെ കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍: 9400006494, 0497 2835260.

 

കാത്ത് ലാബ് ടെക്‌നീഷ്യന്‍ അഭിമുഖം
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കാസ്പിനു കീഴില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ കാത്ത് ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. പ്ലസ് ടു (സയന്‍സ്), അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജിയില്‍ ബിരുദം/ ഡിപ്ലോമ, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. പ്രായപരിധി 18നും 45 വയസിനുമിടയില്‍. ഗവ: മെഡിക്കല്‍ കോളേജ്/സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള മറ്റ് ആശുപത്രികള്‍/ശ്രീചിത്രതിരുനാള്‍ ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി/ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ (പ്രതിരോധ മന്ത്രാലയം/ റെയില്‍വേ/ഇ.എസ്.ഐ) എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം അല്ലെങ്കില്‍ അംഗീകൃത സ്വകാര്യ സ്ഥാപനത്തില്‍ നിന്നും അഞ്ച് വര്‍ഷത്തില്‍ കുറയാതെയുള്ള (മാസത്തില്‍ കുറഞ്ഞത് 50 പ്രൊസീജിയേഴ്‌സ്) പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ 28 രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. മേല്‍ പരാമര്‍ശിച്ചയോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇല്ലാത്തപക്ഷം കുറഞ്ഞ പ്രവൃത്തി പരിചയം ഉളള ഉദ്യോഗാര്‍ത്ഥികളെയും പരിഗണിക്കും.

 

ട്യൂട്ടര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴിലെ വൈത്തിരി പ്രീമെട്രിക്ക് ഹോസ്റ്റലില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഹിന്ദി, കണക്ക് വിഷയങ്ങളില്‍ ട്യൂട്ടര്‍മാരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദം, ബിഎഡ് യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ജൂണ്‍ 25 ന് രാവിലെ 11 ന് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് നേരിട്ട് എത്തണം. ഫോണ്‍: 04936 208099, 8547630163

 

ക്വാളിറ്റി മോണിറ്റര്‍ പാനലിലേക്ക് അപേക്ഷിക്കാം
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ഓഫീസില്‍ ക്വാളിറ്റി മോണിറ്റര്‍മാരുടെ ജില്ലാതല പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. തദ്ദേശസ്വയംഭരണം, ജലസേചനം, പൊതുമരാമത്ത്, മണ്ണ് സംരക്ഷണ വകുപ്പുകള്‍/ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും സിവില്‍/അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ തസ്തികകളില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. 65 വയസിന് താഴെ പ്രയമുള്ളവര്‍ ജൂണ്‍ 27 നകം ജോയിന്റ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ, വയനാട്, 673122 വിലാസത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 04936205959, 04936296959