13
Jan 2023
Sun
13 Jan 2023 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലക്കാട്: കോഴിക്കൂട്ടിനുള്ളിൽ കുടുങ്ങിയ പുലി ചത്തനിലയിൽ. കുന്തിപ്പാടം ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. കോഴിക്കൂട്ടിലെ വലയിൽ പുലിയുടെ കാൽ കുടുങ്ങുകയായിരുന്നു. ഇന്നു പുലർച്ചെ 1.30ന് കോഴികളുടെ ബഹളം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് പുലിയെ കൂട്ടിൽ കണ്ടത്

കോഴിക്കൂട്ടിലെ ഇരുമ്പഴിക്കുള്ളിൽ കുടുങ്ങി പുലിയുടെ ഒരു കാലിന് പരുക്കേറ്റിരുന്നു. പുലിയെ മയക്കുവെടിവച്ച് പിടികൂടാനുള്ള നീക്കങ്ങൾ തുടങ്ങുന്നതിനിടെയാണ് പുലി ചത്തത്. സംഭവമറിഞ്ഞ് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

മയക്കുവെടിവെക്കുന്നതിനായി വയനാട്ടിൽ നിന്നും ചീഫ് വൈൽഡ് ലൈഫ് സർജൻ അരുൺ സക്കറിയയുടെ സംഘം പാലക്കാട്ടേക്ക് പുറപ്പെട്ടിരുന്നു. ഒമ്പത് മണിയോടെ സംഘം സംഭവസ്ഥലത്തെത്തുമെന്നാണ് പറഞ്ഞിരുന്നത്. പുലിയെ മാറ്റുന്നതിനായി കൂട് തയ്യാറാക്കിയിട്ടുണ്ട്.

 

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക