പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സന്ദര്‍ശകവിസയില്‍ ഇന്ത്യയിലുള്ള പാകിസ്താനികളെ തിരിച്ചയയ്ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തിനു പിന്നാലെ നാടുകടത്തരുതെന്ന അപേക്ഷയുമായി ഇന്ത്യക്കാരനെ പ്രണയവിവാഹം കഴിച്ച പാക് വനിത സീമ ഹൈദര്‍. താന്‍ പാകിസ്താനിയുടെ മകളായിരുന്നുവെന്നും എന്നാലിപ്പോള്‍ ഇന്ത്യയുടെ മരുമകളാണെന്നും സീമ ഹൈദര്‍ പറഞ്ഞു.
|
എനിക്ക് പാകിസ്താനിലേക്ക് പോവേണ്ട. ഇന്ത്യയില്‍ തുടരാന്‍ തന്നെ അനുവദിക്കണമെന്ന് പ്രധാനമന്ത്രി മോദിയോടും യുപി മുഖ്യമന്ത്രി യോഗിയോടും അപേക്ഷിക്കുകയാണ്. വിവാഹശേഷം താന്‍ ഹിന്ദുമതം സ്വീകരിച്ചതായും സീമ ഹൈദര്‍ പറഞ്ഞു.
സീമയിപ്പോള്‍ പാക് പൗരയല്ലെന്നും അവള്‍ സചിന്‍ മീനയെ വിവാഹം കഴിച്ച് ഗ്രേറ്റര്‍ നോയിഡയില്‍ താസമിക്കുകയാണെന്നും പറഞ്ഞ അവരുടെ അഭിഭാഷകന്‍ ദമ്പതികള്‍ക്ക് ഭാരതി മീനയെന്ന പെണ്‍കുഞ്ഞ് പിറന്നിട്ടുണ്ടെന്നും വ്യക്തമാക്കി. അതിനാല്‍ സീമയെ നാടുകടത്തരുതെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
2023ലാണ് സീമ ഹൈദര്‍ പാകിസ്താനില്‍ നിന്ന് ഇന്ത്യയിലെത്തി കാമുകനായ സചിന്‍ മീനയെ വിവാഹം കഴിച്ചത്. വിവാഹിതയും നാലുമക്കളുടെ അമ്മയുമായ സീമ നേപാള്‍ വഴി അനധികൃതമായാണ് ഇന്ത്യയിലെത്തിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





