06
Nov 2024
Tue
06 Nov 2024 Tue
lightining in football match

ലിമ: ഫുട്ബോള്‍ മത്സരത്തിനിടെ ഇടിമിന്നലേറ്റ് കളിക്കാരന് ദാരുണാന്ത്യം. പെറുവിലാണ് കളിക്കാരെയും കാണികളെയും ഒരുപോലെ ഞെട്ടിച്ച സംഭവമുണ്ടായത്. ചില കളിക്കാര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കളിക്കാരന്‍ ഇടിമിന്നലേറ്റ് മരിച്ചുവീഴുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. സഹകളിക്കാരും ഇടിമിന്നലിന്റെ ആഘാതത്തില്‍ നിലത്ത് വീഴുന്നത് ദൃശ്യങ്ങളിലുണ്ട്. അതേസമയം വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.

പെറുവിലെ നഗരമായ ഹുവാന്‍കയോയില്‍ നടന്ന മത്സരത്തിനിടെയാണ് അപകടമുണ്ടായതെന്ന് ഫ്രീ പ്രസ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മത്സരത്തിനിടെ പൊടുന്നനെ കനത്ത മഴ പെയ്തതോടെ റഫറി കളിനിര്‍ത്തിവച്ചിരുന്നു.

റഫറിയുടെ നിര്‍ദ്ദേശപ്രകാരം കളിക്കാര്‍ ഗ്രൗണ്ട് വിട്ട് പോകുന്നതിനിടെയാണ് ശക്തമായ മിന്നലുണ്ടായത്. ജോസ് ഹുഗോ ദെ ല ക്രൂസ് മെസ എന്ന 39-കാരനായ കളിക്കാരനാണ് മിന്നലേറ്റത്. ഇദ്ദേഹം മൈതാനത്ത് തന്നെ മരിച്ചുവീണു.

പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തെ തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക