തനിക്കെതിരേ വ്യാജ ബലാല്‍സംഗ പരാതി നല്‍കിയ 28കാരിയെ പങ്കാളി കൊന്നു പുഴയില്‍ തള്ളി. മഹാരാഷ്ട്രയിലെ പാല്‍ഗഡിലാണ് സംഭവം. സിനിമാരംഗത്ത് മേക്കപ്പ് ആര്‍ട്ടിസ്റ്റായ നൈന മഹത് ആണ് കൊല്ലപ്പെട്ടത്. അഞ്ചുവര്‍ഷമായി യുവതിയുമായി അടുപ്പമുള്ള വസ്ത്രാലങ്കാര വിദഗ്ധന്‍ മനോഹര്‍ ശുക്ലയാണ് യുവതിയെ കൊലപ്പെടുത്തിയത്.
|
തന്നെ വിവാഹം കഴിക്കാന്‍ നൈന കാമുകനായ മനോഹറിനെ നിര്‍ബന്ധിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇയാള്‍ ഇതു നിരസിച്ചതോടെ മനോഹര്‍ ശുക്ലയ്‌ക്കെതിരേ നൈന ബലാല്‍സംഗ പരാതി നല്‍കി. പരാതി പിന്‍വലിക്കാന്‍ ശുക്ല ആവശ്യപ്പെട്ടെങ്കിലും നൈന വിസമ്മതിച്ചു. ഇതോടെയാണ് ഇയാള്‍ നൈനയെ കൊലപ്പെടുത്തിയത്.
ബക്കറ്റിലെ വെള്ളത്തില്‍ മുഖംമുക്കിയായിരുന്നു കൊലപാതകം. തുടര്‍ന്ന് ഭാര്യയുടെ സഹായത്തോടെ മനോഹര്‍ ശുക്ല നൈനയുടെ മൃതദേഹം സ്യൂട്ട്‌കേസിലാക്കി പുഴയില്‍ തള്ളുകയായിരുന്നു. ആഗസ്ത് 9നായിരുന്നു കൊലപാതകം.
ആഗസ്ത് 12ന് നൈനയെ കാണാനില്ലെന്ന പരാതി കുടുംബം പൊലീസില്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം ചുരുളഴിയുന്നത്. ശുക്ലയുടെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





