23
Jun 2025
Tue
23 Jun 2025 Tue
look out notice issued against mother and son over financial fraud

വിദേശത്ത് ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയ അമ്മയ്ക്കും മകനുമെതിരേ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്ക് നാദാപുരം പോലീസ്. തലശ്ശേരി സ്വദേശി നല്ലിക്കണ്ടി റഷാദ്, അമ്മ സൈനബ എന്നിവര്‍ക്കെതിരേയാണ് ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒമാനിലെ ബിസിനസില്‍ പങ്കാളിത്തം വാദ്ഗാനം ചെയ്ത് മൂന്നരക്കോടി രൂപ തട്ടിയെടുത്തുവെന്ന് ഇരുവര്‍ക്കുമെതിരേ ചേലക്കാട് സ്വദേശി പരാതി നല്‍കുകയായിരുന്നു. കേസെടുത്തതിന് പിന്നാലെ പ്രതികള്‍ വിദേശത്തേക്ക് മുങ്ങുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പോലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയത്.

ALSO READ: ബഹ്‌റൈനില്‍ കോടികളുടെ തട്ടിപ്പ് നടത്തി മലയാളി അക്കൗണ്ടന്റുമാര്‍ മുങ്ങി; വഞ്ചിക്കപ്പെട്ടത് തിരുവനന്തപുരം സ്വദേശിയുടെ കമ്പനി