15
Jan 2025
Sat
15 Jan 2025 Sat
Malayalee accountants defrauding crores in Bahrain

മനാമ: ബഹ്‌റൈനില്‍ കോടികളുടെ തിരിമറി നടത്തി രണ്ട് മലയാളി അക്കൗണ്ടന്റുമാര്‍ മുങ്ങി. (Malayalee accountants defrauding crores in Bahrain) മലയാളി പ്രവാസിയുടെ കമ്പനിയിലെ ജീവനക്കാരാണ് ഇവര്‍. ഏകദേശം 13,0000ത്തിലധികം ദീനാറിന്റെ (മൂന്ന് കോടി രൂപ) തട്ടിപ്പ് നടത്തിയതായതാണ് കണ്ടെത്തിയത്. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തതായും മറ്റേയാള്‍ രാജ്യം വിട്ടതായതുമാണ് വിവരം.

whatsapp ബഹ്‌റൈനില്‍ കോടികളുടെ തട്ടിപ്പ് നടത്തി മലയാളി അക്കൗണ്ടന്റുമാര്‍ മുങ്ങി; വഞ്ചിക്കപ്പെട്ടത് തിരുവനന്തപുരം സ്വദേശിയുടെ കമ്പനി
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്റ്റീല്‍ ആന്‍ഡ് ഫാബ്രിക്കേഷന്‍ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ 2017 മുതല്‍ ജീവനക്കാരാണ് ഇരുവരും. തിരുവനന്തപുരം, ആലപ്പുഴ സ്വദേശികളായ ഇവരാണ് സ്ഥാപനത്തിലെ കണക്കുകളും പണമിടപാടുകളും മുഴുവന്‍ കൈകാര്യം ചെയ്തിരുന്നത്.

സാലറി ഇനത്തിലും മറ്റുമായി കണക്കുകളില്‍ അധിക തുക എഴുതിച്ചേര്‍ത്താണ് തട്ടിപ്പുനടത്തിയത്. മാസം 2000 മുതല്‍ 2500 ദീനാര്‍ വരെ അധികമായി എഴുതിച്ചേര്‍ത്തെന്നാണ് കണ്ടെത്തല്‍.

ALSO READ: വേദിയില്‍ കയറി ജനക്കൂട്ടത്തിന് നേരെ കൈവീശി ഇസ്രായേലി ബന്ദികള്‍; തെരുവ് കൈയടക്കി പോരാളികള്‍; ഇത് ചരിത്രത്തില്‍ അപൂര്‍വ്വ കാഴ്ച്ച

2020 മുതലുള്ള സാലറി ഇനത്തില്‍ മാത്രം നടത്തിയ തിരിമറിയുടെ കണക്കുകളാണ് നിലവില്‍ പുറത്തുവന്നത്. അത് മാത്രം മൂന്ന് കോടി വരും. ഇതിന് പുറമേ കമ്പനിയിലെ സപ്ലയര്‍മാരുമായി നടത്തിയ ഇടപാടുകള്‍ അടക്കം 2017 മുതലുള്ള എല്ലാ കണക്കുകളും പരിശോധിച്ചു വരികയാണ്. ഇതു കൂടി പുറത്തുവരുമ്പോള്‍ തട്ടിയെടുത്ത തുക ഇനിയും കൂടാമെന്നാണ് വിലയിരുത്തല്‍.

സ്ഥാപന ഉടമയുടെ പരാതിയില്‍ പ്രതികളിലൊരാളെ റിഫ പൊലീസ് പിടികൂടിയിട്ടുണ്ട്. ഒരാള്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രി രാജ്യം വിട്ടതായതാണ് എമിഗ്രേഷനില്‍ അന്വേഷിച്ചപ്പോള്‍ അറിയാനായത്.

രാജ്യം വിട്ട വ്യക്തിയുടെ ഗര്‍ഭിണിയായ ഭാര്യയും മാതാവും സഹോദരിയും ബഹ്‌റൈനിലുണ്ടായിരുന്നു. പ്രശ്‌നങ്ങള്‍ക്ക് ശേഷം മാതാവും ഭാര്യയും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഇതേ സ്ഥാപന ഉടമയുടെ സ്‌പോണ്‍സര്‍ഷിപ്പിലാണ് സഹോദരി ബഹ്‌റൈനില്‍ ജോലിചെയ്യുന്നത്.

പ്രതികളുടെ നാട്ടിലുള്ള ആര്‍ഭാടപൂര്‍ണമായ ജീവിതത്തില്‍ സംശയം തോന്നിയ സ്ഥാപന ഉടമ സ്ഥിരീകരിക്കാന്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പു വിവരം പുറത്തറിയുന്നത്. കഴിഞ്ഞ സപ്തംബറില്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി നാട്ടിലേക്ക് പോയ അദ്ദേഹം തിരിച്ചെത്തിയത് ഈ മാസം 11നാണ്. ഇതിനിടയിലാണ് നാട്ടിലെ ഇവരുടെ സാമ്പത്തിക വിവരങ്ങള്‍ തേടിയത്.

ശേഷം സ്ഥാപനത്തിലെ അക്കൗണ്ടില്‍ നടത്തിയ പരിശോധനയില്‍ കഴിഞ്ഞ മൂന്നു മാസത്തെ കണക്കുകളില്‍ മാത്രം 6500 ദിനാറിന്റെ അധിക തുകയാണ് കണ്ടെത്താനായത്. വിശദമായ പരിശോധക്കു ശേഷമാണ് തട്ടിപ്പിന്റെ തോത് എത്രത്തോളമാണെന്ന് മനസ്സിലായത്.

എളുപ്പത്തില്‍ കണ്ടുപിടിക്കാനാവാത്ത വിധം അതിവിദഗ്ധമായാണ് അധിക തുക എഴുതിച്ചേര്‍ത്തിരുന്നത്. സ്ഥാപനത്തിലെ ഔഡിറ്ററുടെ പരിശോധനകളിലും ഈ തട്ടിപ്പ് കണ്ടെത്താനായിരുന്നില്ല.

ALSO WATCH

\