01
Feb 2023
Tue
01 Feb 2023 Tue

ചെന്നൈ: കാമുകിക്ക് പ്രണയദിന സമ്മാനം വാങ്ങാൻ പണം കണ്ടെത്താൻ ആടിനെ മോഷ്ടിക്കുന്നതിനിടെ യുവാവും സുഹൃത്തും പൊലീസ് പിടിയിൽ. തമിഴ്നാട് വില്ലുപുരത്താണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിംഗി താലൂക്കിലെ ബീരങ്കി മേട് ഗ്രാമത്തിലെ കോളജ് വിദ്യാർഥി എം അരവിന്ദ് രാജ് (20), സുഹൃത്ത് എം മോഹൻ (20) എന്നിവരാണ് പിടിയിലായത്. കാമുകിക്ക് സമ്മാനം വാങ്ങാനുള്ള പണമില്ലാത്തിനാൽ അരവിന്ദ് വില്ലുപുരം ജില്ലയിലെ കണ്ടച്ചിപുരത്തിനടുത്ത് മലയരശൻ കുപ്പം ഗ്രാമത്തിൽ ആടിനെ മോഷ്ടിക്കാൻ എത്തുകയായിരുന്നു. അരവിന്ദിനൊപ്പം മോഹനും ഒപ്പംകൂടി.

യുവാക്കൾ ആടിനെ മോഷ്ടിക്കുന്നതിനിടെ ആടിന്റെ ഉടമ രേണുക ശബ്ദം കേട്ടുണർന്നു. രേണുകയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ബൈക്കിൽ രക്ഷപെടാൻ ശ്രമിച്ച ഇരുവരേയും പിടികൂടി. പിന്നീട് യുവാക്കളെ പൊലീസിന് കൈമാറുകയായിരുന്നു. പ്രണയദിന സമ്മാനം നൽകി കാമുകിയെ സന്തോഷിപ്പിക്കാനുള്ള യുവാവിന്റെ നീക്കം കൂട്ടുകാരനെ കൂടി ജയിലിൽ കയറ്റിയിരിക്കുകയാണിപ്പോൾ.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക