കേരളത്തില്‍ LP, UP സ്‌കൂള്‍ അധ്യാപകരാകാം; 5000+ ഒഴിവുകള്‍, PSC വിജ്ഞാപനം ഇറങ്ങി
|
കേരളത്തില്‍ എല്‍.പി, യു.പി സ്‌കൂളുകളിലെ അധ്യാപക ഒഴിവിലേക്കുള്ള വിജ്ഞാപനം PSC ഇറക്കി. നോട്ടിഫിക്കേഷന്‍ അനുസരിച്ച് എല്‍.പി, യു.പി സ്‌കൂള്‍ ടീച്ചര്‍ മലയാളം മീഡിയം ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പില്‍ ടീച്ചര്‍മാരാകാന്‍ താല്പര്യപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. വിജ്ഞാപനം വായിച്ച ശേഷം അപേക്ഷിക്കുക. വിശദാംശങ്ങള്‍ താഴെ നല്‍കുന്നു.
അപേക്ഷിക്കേണ്ട അവസാന തിയ്യതി: ജനുവരി 31.
ഓരോ ജില്ലയിലെയും ഒഴിവുകള്‍ ഇങ്ങനെ:
| Thiruvananthapuram | 358 | 261 |
| Kollam | 314 | 106 |
| Pathanamthitta | 202 | 28 |
| Alappuzha | 164 | 103 |
| Kottayam | 119 | 41 |
| Idukki | 67 | 42 |
| Eranamkulam | 99 | 126 |
| Thrissur | 342 | 162 |
| Palakkad | 211 | 152 |
| Malappuram | 1000 | 265 |
| Kozhikkode | 389 | 276 |
| Wayanad | 66 | 54 |
| Kannur | 108 | 126 |
| Kasargod | 324 | 284 |
പ്രായപരിധി
18 മുതല്‍ 40 വരെ. 02.01.1983 നും 01.01.2005 നും ഇടയില്‍ ജനിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
(മറ്റ് പിന്നാക്ക സമുദായങ്ങള്‍ക്കും എസ്‌സി/എസ്ടി ഉദ്യോഗാര്‍ത്ഥികള്‍ക്കും സാധാരണ പ്രായത്തില്‍ ഇളവിന് അര്‍ഹതയുണ്ട്)
യോഗ്യത:
1- കേരള സര്‍ക്കാരിന്റെ പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന എസ്.എസ്.എല്‍.സി പരീക്ഷയോ തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും സര്‍വ്വകലാശാലകള്‍ നല്‍കിയതോ അംഗീകരിച്ചതോ ആയ പ്രീഡിഗ്രി പരീക്ഷയോ അല്ലെങ്കില്‍ പ്രീഡിഗ്രിക്ക് തത്തുല്യമായി കേരളത്തിലെ ഏതെങ്കിലും സര്‍വ്വകലാശാലകള്‍ അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ ഹയര്‍ സെക്കണ്ടറി പരീക്ഷ ബോര്‍ഡ് നടത്തുന്നതോ തത്തുല്യമായി ഗവണ്‍മെന്റ് അംഗീകരിച്ചതോ ആയ ഏതെങ്കിലും ഹയര്‍ സെക്കണ്ടറി പരീക്ഷ ജയിച്ചിരിക്കണം.
2) കേരള സര്‍ക്കാര്‍ പരീക്ഷ കമ്മീഷണര്‍ നടത്തുന്ന TTC പരീക്ഷ വിജയിച്ചിരിക്കണം. അല്ലെങ്കില്‍ സര്‍വ്വകലാശാലകള്‍ കേരളത്തിലെ നല്‍കിയതോ അംഗീകരിച്ചിട്ടുള്ളതോ ആയ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കൂടാതെ B.Ed / BTLT യോഗ്യതയും നേടിയിരിക്കണം.
3) കേരള സര്‍ക്കാര്‍ ഈ തസ്തികയ്ക്കായി നടത്തുന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ ടെറ്റ്) പാസ്സായിരിക്കണം.
ശമ്പളം:
തിരഞ്ഞെടുക്കപ്പെട്ടാല്‍ 35,600 മുതല്‍ 75,400 രൂപ വരെ പ്രതിമാസം ലഭിക്കും.
ഫീസ്:
അപേക്ഷിക്കുന്നതിന് പ്രത്യേകം ഫീസ് നല്‍കേണ്ടതില്ല.
എങ്ങിനെ അപേക്ഷിക്കാം
ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
പിഎസ്സി വഴി ആദ്യമായി അപേക്ഷിക്കുന്നവര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുക. ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ യൂസര്‍ ഐഡിയും പാസ്സ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.
അതിനായി ‘നോട്ടിഫിക്കേഷന്‍’ എന്ന ക്ലിക്ക് ചെയ്ത് ‘707/2023, 709/2023’ എന്ന കാറ്റഗറി നമ്പര്‍ സെര്‍ച്ച് ചെയ്യുക.
‘Apply Now’ എന്നതില്‍ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.
അപേക്ഷിക്കാനുള്ള ലിങ്ക്: https://thulasi.psc.kerala.gov.in/thulasi/index.php
വിജ്ഞാപനം വായിക്കാനുള്ള ലിങ്ക് https://www.keralapsc.gov.in/sites/default/files/inline-files/noti-709-23-mlm.pdf
LP, UP School Teacher Notification 2024


