04
May 2023
Sat
04 May 2023 Sat

ജയ്പൂര്‍: കുഴല്‍കിണറില്‍ വീണ ഒമ്പതുവയസ്സുകാരനെ രക്ഷപ്പെടുത്തി. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. സിവില്‍ ഡിഫന്‍സും ദേശീയ ദുരന്തനിവാരണ സേനയും ചേര്‍ന്നുനടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് കുട്ടിയെ പുറത്തെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച രാവിലെയാണ് ലക്കി എന്ന കുട്ടി 300 അടി താഴ്ചയുള്ള കുഴല്‍കിണറില്‍ വീണത്. വിവരമറിഞ്ഞയുടന്‍ സിവില്‍ ഡിഫന്‍സും ദേശീയ ദുരന്തനിവാരണസേനയും ഗ്രാമത്തിലെത്തുകയും ഏതാനും മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ കുട്ടിയെ ജീവനോടെ പുറത്തെടുക്കുകയുമായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക