ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി നിരവധി ശാഖകളുള്ള അബൂദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് 25 ശതമാനം ഓഹരികള്‍ പൊതുവിപണിയില്‍ വില്‍ക്കുന്നു.
|
അബൂദബി സ്റ്റോക്ക് മാര്‍ക്കറ്റിലൂടെയാണ് കമ്പനി ഓഹരി വില്‍ക്കുന്നത്. ഈ മാസം 28 മുതല്‍ നവംബര്‍ 5 വരെ നടക്കുന്ന ഐപിഒയില്‍ 258,22,26,338 ഓഹരികളാണ് വില്‍ക്കുക. നവംബര്‍ 14ന് കമ്പനി ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷ.
ഓഹരി വില്‍പന തുടങ്ങുന്നതിന് തൊട്ടു മുമ്പ് കൃത്യമായ നിരക്ക് പ്രഖ്യാപിക്കും. 89 ശതമാനം ഓഹരികള്‍ യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍ക്കും ചെറുകിട നിക്ഷേപകര്‍ക്ക് 10 ശതമാനവും ഒരു ശതമാനം ലുലുവിന്റെ ജീവനക്കാര്‍ക്കുമായിരിക്കും നല്‍കുക.
സൗദി അറേബ്യയില്‍ ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. അബൂദബി കൊമേഴ്സ്യല്‍ ബാങ്ക്, ഫസ്റ്റ് അബൂദബി ബാങ്ക്, എമിറേറ്റ്സ് എന്‍ബിഡി ക്യാപിറ്റല്‍, എച്ച്എസ്ബിസി ബാങ്ക് മിഡില്‍ ഈസ്റ്റ്, ദുബൈ് ഇസ്ലാമിക് ബാങ്ക് തുടങ്ങിയവയായിരിക്കും ഐപിഒ നടപടികള്‍ക്ക് നേതൃത്വം നല്‍കുക.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





