ദോഹ: 2024 ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ നടക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പിന്റെ ഉദ്ഘാടന, ഫൈനല്‍ മത്സരങ്ങള്‍ 2022 ഫിഫ ലോകകപ്പ് ഫൈനല്‍ അരങ്ങേറിയ ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 88,000 കാണികളെ ഉള്‍ക്കൊള്ളാന്‍ ലുസൈല്‍ സ്റ്റേഡിയത്തിന് ശേഷിയുണ്ട്. ആതിഥേയരായ ഖത്തറും ലബ്‌നാനുമാണ് 2024 ജനുവരി 12ന് രാത്രി ഏഴിന് നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ ഏറ്റുമുട്ടുക.
|
അല്‍ ബൈത്ത്, അല്‍ ജനൂബ്, അല്‍ തുമാമ, അഹമ്മദ് ബിന്‍ അലി, എജ്യുക്കേഷന്‍ സിറ്റി, ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയമടക്കം ഖത്തറിലെ 9 സ്റ്റേഡിയങ്ങളിലും മത്സരങ്ങള്‍ നടക്കും. ഇരുപത്തിനാല് ടീമുകള്‍ ആറ് ഗ്രൂപ്പുകളായി മത്സരിക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ പ്രതിദിനം മൂന്ന് മത്സരങ്ങള്‍ വരെ നടക്കും.
ഗ്രൂപ്പ് തലങ്ങളില്‍ മികച്ച രണ്ടു ടീമുകള്‍ക്കു പുറമെ മൂന്നാം സ്ഥാനത്തെത്തുന്ന നാലു ടീമുകളും 16 ടീമുകളുടെ റൗണ്ടില്‍ ഏറ്റുമുട്ടും. ജനുവരി 28നാണ് ഈ റൗണ്ട് ആരംഭിക്കുക. കലാശപ്പോരിന് ഫെബ്രുവരി 10ന് വൈകീട്ട് ആറിന് ലുസൈല്‍ സ്റ്റേഡിയത്തില്‍ തുടക്കമാവും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





