ആശങ്ക വേണ്ട ലുലു സ്റ്റോറുകളില്‍ ഭക്ഷ്യശേഖരം ഉറപ്പാക്കിയിട്ടുണ്ടെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫലി. യുഎസും ഇസ്രായേലും ചേര്‍ന്ന് നടത്തിയ ആക്രമണത്തിനു തിരിച്ചടിയായി ഇറാന്‍ ജിസിസിയിലെ യുഎസ് സൈനിക താവളങ്ങള്‍ക്കു നേരെ നടത്തുന്ന ആക്രമണങ്ങളുടെ സാഹചര്യത്തില്‍ മേഖലയില്‍ യുദ്ധഭീതി ഉയര്‍ന്ന സാഹചര്യത്തിലാണ് ലുലു ഗ്രൂപ്പിന്റെ വിശദീകരണം.
|
ജിസിസിയിലെ 280ലേറെയുള്ള ലുലു സ്റ്റോറുകളില്‍ ഭക്ഷ്യവസ്തുക്കളുടെ അവശ്യമായ ശേഖരം ഉറപ്പാക്കിയിട്ടുണ്ട്. ഉപഭോക്താകള്‍ക്ക് ആവശ്യമായ ദൈനംദിന ഉത്പന്നങ്ങളുടെ ശേഖരം ലുലു സ്റ്റോറുകളിലും ലുലു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ലഭ്യമാക്കിയിട്ടുണ്ട്. വിലസ്ഥിരതയും ഉറപ്പാക്കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും, സര്‍ക്കാര്‍ സംവിധാനങ്ങളുമായി കൃത്യമായ കൂടിയാലോചനകള്‍ നടക്കുന്നുണ്ടെന്നും എം യൂസഫലി വ്യക്തമാക്കി.
26 ലധികം രാജ്യങ്ങളിലായുള്ള ഭക്ഷ്യസംസ്‌കരണ കയറ്റുമതി കേന്ദ്രങ്ങള്‍ വഴി ഉത്പന്നങ്ങളുടെ കൃത്യമായ ലഭ്യത ലുലുവിലുണ്ട്. ആവശ്യമായ ഉത്പന്നങ്ങളുടെ കരുതല്‍ ശേഖരവുമുണ്ട്. ഈ സാഹചര്യത്തില്‍ ഉപഭോക്താകള്‍ക്ക് മികച്ച ഉത്പന്നങ്ങള്‍ കൃത്യമായി ലഭ്യമാകും. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഖത്തറില്‍ ലുലു സ്റ്റോറുകളുടെ പ്രവര്‍ത്തനം 24 മണിക്കൂറായി നീട്ടിയിട്ടുണ്ട്.
ALSO READ: ഇറാന്‍ തിരിച്ചടിയില്‍ മൂന്ന് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു; ഇസ്രായേലില്‍ 9 മരണം





