മധ്യപ്രദേശില്‍ അപകടത്തെ തുടര്‍ന്ന് ബസിനു തീപിടിച്ചു: 13 പേര്‍ വെന്ത് മരിച്ചു
|
ഭോപ്പാല്‍: മധ്യപ്രദേശില്‍ അപകടത്തെ തുടര്‍ന്ന് ബസിനു തീപിടിച്ച് 13 പേര്‍ വെന്ത് മരിച്ചു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഗുണ- ആരോണ്‍ റോഡില്‍ സ്വകാര്യ ബസും ഡമ്പറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിന് പിന്നാലെ ബസ് അഗ്നിക്കിരയാകുകയായിരുന്നു. അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവര്‍ അപകടനില തരണം ചെയ്തതായി മരണസംഖ്യ സ്ഥിരീകരിച്ച ഗുണ ജില്ലാ കളക്ടര്‍ തരുണ്‍ രതി ഇന്ത്യാ ടുഡേയോട് പറഞ്ഞു.
പതിനേഴു പേര്‍ നിലവില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണെന്നും അവര്‍ അപകടനില തരണം ചെയെതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ്. ഇവരെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്നും കളക്ടര്‍ തരുണ്‍ രതി പറഞ്ഞു.
എല്ലാ മൃതദേഹങ്ങളും അപകടസ്ഥലത്ത് നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും അപകടകാരണം കണ്ടെത്തുന്നതിനുള്ള വിശദമായ പരിശോധന നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
In a massive accident, att least thirteen people have been killed while seventeen others sustained injuries as a passenger bus caught fire following a head-on collision with a dumper in Madhya Pradesh’s Guna on Wednesday night.





