30
Apr 2025
Tue
30 Apr 2025 Tue
Madrasa teacher out on bail sentenced for 187 years for raping 16 year old girl

പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങി 16കാരിയെ പീഡിപ്പിച്ച മദ്‌റസാ അധ്യാപകന് 187 വര്‍ഷം തടവും 9.10 ലക്ഷം രൂപ പിഴയും. കണ്ണൂര്‍ കീച്ചേരി മുഹിയുദ്ദീന്‍ ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന ആലക്കോട് ഉദയഗിരി കക്കാട്ട് വളപ്പില്‍ മുഹമ്മദ് റാഫി(39)യെ ആണ് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി ആര്‍ രാജേഷ് ശിക്ഷിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2018ല്‍ പതിനൊന്നുകാരിയെ പീഡിപ്പിച്ചതിന് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ മുമ്പ് കോടതി 26 വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. ശിക്ഷാ കാലയളവിനിടെ ജാമ്യത്തില്‍ ഇറങ്ങിയപ്പോഴാണ് 16കാരിയെ പീഡിപ്പിച്ചത്. 2020 ലോക്ക്ഡൗണ്‍ കാലത്തായിരുന്നു പീഡനം തുടങ്ങിയത്. സ്വര്‍ണ മോതിരം സമ്മാനമായി നല്‍കിയും പുറത്തു പറഞ്ഞാല്‍ ശപിക്കുമെന്നു ഭീഷണിപ്പെടുത്തിയുമായിരുന്നു പീഡനം. 2021 ഡിസംബര്‍ വരെ പീഡനം തുടര്‍ന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക