തിരുവനന്തപുരം: നിര്‍ധന വിദ്യാര്‍ഥികളുടെ പ്രൊഫഷണല്‍ പഠനത്തിന് ലുലു ഗ്രൂപ്പിന്റെ ഓണ സമ്മാനം. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘സ്‌നേഹപൂര്‍വം ജൂബിലി വിദ്യാജ്യോതി’ പദ്ധതിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ ധനസഹായം കൈമാറി. ലുലു ഗ്രൂപ്പ് പ്രതിനിധികള്‍ ബിഷപ്പ് ഹൗസിലെത്തി ഓണസമ്മാനമായി തുകയുടെ ചെക്ക് മാര്‍ ക്ലീമീസ് ബാവായ്ക്ക് നേരിട്ട് കൈമാറുകയായിരുന്നു.
|
കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് ബാവായുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ വെച്ചാണ് പദ്ധതിക്ക് പിന്തുണയുമായി എം.എ. യൂസഫലി ഒരു കോടി രൂപയുടെ ഓണസമ്മാനം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ എം.എ. യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ജോയി ഷഡാനന്ദന്‍ തുകയുടെ ചെക്ക് മാര്‍ ക്ലീമീസ് ബാവായ്ക്ക് കൈമാറി. ലുലു പബ്ലിക് റിലേഷന്‍സ് മാനേജര്‍ സൂരജ് അനന്തകൃഷ്ണന്‍, ലുലു ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ഫിനാന്‍സ് കണ്‍ട്രോളര്‍ അജിത് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ALSO READ: തിബത്തില്‍ തുടങ്ങിയ മിന്നല്‍ പ്രളയം: നേപ്പാളില്‍ 8 മരണം; 105 ഇന്ത്യക്കാരടക്കം 384 പേരെ കാണാനില്ല
മെഡിക്കല്‍, നഴ്‌സിങ്, എന്‍ജിനീയറിങ്, നിയമപഠനം തുടങ്ങിയ വിവിധ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പ്രവേശനം നേടിയ 25 നിര്‍ധന വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ പഠനച്ചെലവുകളുമാണ് ‘സ്‌നേഹപൂര്‍വം ജൂബിലി വിദ്യാജ്യോതി’ പദ്ധതിയിലൂടെ കഴിഞ്ഞ അഞ്ചു വര്‍ഷമായി മാര്‍ ക്ലീമീസ് ബാവാ സ്വന്തം നിലയില്‍ ഏറ്റെടുത്തു നടത്തുന്നത്. ഈ വിദ്യാര്‍ത്ഥികളുടെ പഠനം പൂര്‍ത്തിയാക്കാന്‍ ആവശ്യമായി വരുന്ന രണ്ടു കോടി രൂപയില്‍ ഒരു കോടി രൂപ ബാവായുടെ നേതൃത്വത്തില്‍ സമാഹരിച്ചിരുന്നു. ബാക്കി തുക കണ്ടെത്തുന്നതിലെ ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് എം.എ. യൂസഫലി ഒരു കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചത്.
Tags: MA Yusuff Ali donation, Snehapoorvam Jubilee Vidyajyothi, Major Archbishop Baselios Cleemis, Kerala professional course scholarship, Lulu Group Yusuff Ali news, Kerala education charity, Kerala news Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





