08
Jan 2024
Fri
08 Jan 2024 Fri

വിദ്യാർഥി സംഘർഷത്തിനും കത്തിക്കുത്തിനും പിന്നാലെ എറണാകുളം മഹാരാജാസ് കോളജ് പ്രിൻസിപ്പൽ വിഎസ് ജോയിയെ സ്ഥലംമാറ്റി. പട്ടാമ്പി ശ്രീനീലകണ്ഠ സർക്കാർ സംസ്‌കൃത കോളജിലേക്കാണ് സ്ഥലം മാറ്റം. കോളജ് വിദ്യാഭ്യാസ ഡയറക്ടറാണ് പ്രിൻസിപ്പലിന്റെ സ്ഥലംമാറ്റത്തിന് ശുപാർശ നൽകിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞദിവസം പുലർച്ചെ ഒരുമണിയോടെ എസ്എഫ്ഐയുടെ യൂനിറ്റ് സെക്രട്ടറിക്ക് കുത്തേറ്റിരുന്നു. ഈ സംഭവത്തിൽ കെഎസ് യുവിന്റെയും ഫ്രറ്റേണിറ്റി ഫോറത്തിന്റെയും പ്രവർത്തകർക്കെതിരേ പൊലീസ് കേസെടുക്കുകയും ചെയ്തു.

അതേസമയം, കോളജിലെ മൂന്നാം വർഷ റപ്രസന്റേറ്റീവ് തിരഞ്ഞെടുപ്പിൽ കെഎസ് യു സ്ഥാനാർഥി വിജയിച്ചതിനു പിന്നാലെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ കാംപസിൽ സംഘർഷം അഴിച്ചുവിടുകയായിരുന്നുവെന്നും ഈ സംഭവങ്ങളിൽ കെഎസ് യു, ഫ്രറ്റേണിറ്റി മൂവ് മെന്റ് സംഘടനകളുടെ പ്രവർത്തകർക്ക് നിരന്തരം മർദ്ദനമേൽക്കുകയും ചെയ്തിരുന്നുവെന്ന് ഫ്രറ്റേണിറ്റി മൂവ് മെന‍്റ് വാർത്താസമ്മേളനം നടത്തി വ്യക്തമാക്കിയിരുന്നു.

മർദ്ദനമേറ്റ ഫ്രറ്റേണിറ്റി പ്രവർത്തകനെ കൊണ്ടുപോകുന്ന ആംബുലൻസിൽ കയറി എസ്എഫ് ഐ പ്രവർത്തകർ ആക്രമിക്കുകയും ചികിൽസയിൽ കഴിയുന്ന ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും ഫ്രറ്റേണിറ്റി പുറത്തുവിടുകയുണ്ടായി. കോളജിൽ മുഖംമൂടി സംഘമാണ് ആക്രമണം നടത്തിയതെന്നും തങ്ങൾക്കതിൽ പങ്കില്ലെന്നും ഫ്രറ്റേണി വ്യക്തമാക്കിയിരുന്നു. കേസിൽ പ്രതിചേർക്കപ്പെട്ട തങ്ങളുടെ രണ്ടുപ്രവർത്തകർ വനിതകളാണെന്നും ഫ്രറ്റേണിറ്റി ജില്ലാ നേതൃത്വം വ്യക്തമാക്കിയിരുന്നു. എസ്എഫ്ഐയുടെ അതിക്രമത്തിനെതിരേ വൈസ് പ്രിൻസിപ്പലിന് പരാതി നൽകുകയും സർവകക്ഷിയോ​ഗം വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടും ഇതിന് അധികൃതർ തയ്യാറായില്ലെന്നും ഫ്രറ്റേണിറ്റി ആരോപിച്ചിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക