11
Nov 2024
Tue
11 Nov 2024 Tue
Mahindra BE 6e Launched In India with 682 km range

ഒറ്റച്ചാര്‍ജില്‍ 682 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് വാഹനം പുറത്തിറക്കി. 79 കിലോവാട്ട് ബാറ്റിയാണ് വാഹനത്തിനുള്ളത്. ബാറ്ററി 20 ശതമാനത്തില്‍ നിന്ന് 80 ശതമാനം ചാര്‍ജ് ആവാന്‍ കേവലം 20 മിനിറ്റ് മാത്രം മതിയാവും. ബിഇ, എക്‌സ്ഇവി എന്നിങ്ങനെ രണ്ട് ഉപ ബ്രാന്‍ഡുകളാണ് മഹീന്ദ്ര അവതരിപ്പിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിഇ6ഇ കാറിന് 18.90 ലക്ഷം രൂപയാണ് ഡല്‍ഹിയില്‍ എക്‌സ് ഷോറൂം വില. 20 ഇഞ്ചാണ് ടയര്‍ വലിപ്പം. 4371 എംഎം നീളമുള്ള കാറിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് 207 എംഎം ആണ്. 455 ലിറ്ററാണ് ബൂട്ട് സ്‌പേസ്. 2 സ്‌പോക് സ്റ്റിയറിങ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഇന്‍ഫോടെയിന്മെന്റ് സ്‌ക്രീനുകള്‍, മാഗ്നറ്റിക് കീഫോബ്, ഗ്ലാസ് റൂഫ്, വെന്റിലേറ്റഡ് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജറുകള്‍, എയര്‍ പ്യുരിഫയറുകള്‍, എയര്‍ ക്വാളിറ്റി ഇന്‍ഡിക്കേറ്റര്‍, 12 സ്പീക്കര്‍ ഡോള്‍ബി അറ്റ്‌മോസ് മ്യൂസിക് സിസ്റ്റം, ഫേഷ്യല്‍ റകഗ്നീഷ്യന്‍ സംവിധാനം, എയര്‍ബാഗുകള്‍ തുടങ്ങി ആകര്‍ഷമായ സംവിധാനങ്ങളാണ് വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

5 റഡാറുകളും ഒരു കാമറയും സുരക്ഷയ്ക്കായി സജ്ജീകരിച്ചിട്ടുണ്ട്. വാഹനം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് നിരീക്ഷിക്കുന്നതിനുള്ള സെക്യുര്‍ 360 സംവിധാനവും നിര്‍മാതാക്കള്‍ എടുത്തുകാട്ടുന്നു. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും 6.7 സെക്കന്‍ഡ് മതിയാവും. റേഞ്ച്, എവരി ഡേ, റേസ് എന്നിങ്ങനെയുള്ള ഡ്രൈവ് മോഡുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്.