
നാളെ മുതല്‍ ഈ മാറ്റങ്ങള്‍; 2025ലെ പുതിയ നിയമങ്ങള്‍ അറിയാം
![]() |
|
ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ്. 2025 ല്‍ സാമ്പത്തിക രംഗത്തും ജനജീവിതത്തെ ബാധിക്കുന്നതുമായ ഒട്ടേറെ മാറ്റങ്ങളാണ് ഇന്ത്യയില്‍ വരാന്‍ പോകുന്നത്. അവ എന്തെല്ലാമാണെന്ന് നോക്കാം.
യുപിഐ പേയ്‌മെന്റ് (UPI Payment)
തേര്‍ഡ് പാര്‍ട്ടി യുപിഐ ആപ്ലിക്കേഷനുകളുടെ വാലറ്റുകളിലൂടെ പണം കൈമാറാന്‍ സാധിക്കുന്ന സംവിധാനം 2025 ജനുവരി 1 മുതല്‍ പുതിയ പ്രാബല്യത്തില്‍ വരും. ‘യുപിഐ123പേ’ സംവിധാനത്തില്‍ ഒരു ഇടപാടില്‍ അയയ്ക്കാവുന്ന തുക 5,000 രൂപയായിരുന്നുവെങ്കില്‍ നാളത്തോടെ അത് 10,000 ആകും.
റുപേ ക്രെഡിറ്റ് കാര്‍ഡ് ലോഞ്ച് ആക്‌സസ് (RuPay Credit Card Lounge Access)
റുപേ ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPC) പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ നാളെ മുതല്‍ നിലവില്‍ വരും. ടയര്‍ അടിസ്ഥാനത്തിലുള്ള ചിലവഴിക്കല്‍ മാനദണ്ഡങ്ങള്‍ പ്രകാരം കാര്‍ഡ് ഉടമകള്‍ക്ക് കോംപ്ലിമെന്ററി എയര്‍പോര്‍ട് ലോഞ്ച് ആക്‌സസിബിലിറ്റി ലഭിക്കും.
EPF തുക ATM വഴി പിന്‍വലിക്കാം
ഓംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (EPF) തുക അംഗങ്ങള്‍ക്ക് എടിഎമ്മുകളില്‍നിന്ന് നേരിട്ട് പിന്‍വലിക്കം. EPF തുക പിന്‍വലിക്കാനായി അക്കൗണ്ട് ഉടമകള്‍ക്ക് പ്രത്യേക എടിഎം കാര്‍ഡുകള്‍ ലഭിക്കും. പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ 50 ശതമാനം വരെ മാത്രമേ എടിഎം വഴി പിന്‍വലിക്കാനാകൂ. മേയ്- ജൂണ്‍ മാസങ്ങളോടെ പുതിയ സൗകര്യം ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
സ്ഥിര നിക്ഷേപം (Fixed Deposist)
നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനികള്‍ക്കും ഹൗസിങ് ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കുമുള്ള ഫിക്‌സഡ് ഡെപ്പോസിറ്റ് നിയമങ്ങളില്‍ ആര്‍ബിഐ വരുത്തിയ മാറ്റം അനുസരിച്ച് പൊതു നിക്ഷേപം സ്വീകരിക്കുക, നോമിനേഷന്‍സ്, പൊതു നിക്ഷേപം തിരികെ നല്‍കുക തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
കാറുകള്‍ക്ക് വില ഉയരും (Car Price Hiked)
ഒട്ടുമിക്ക പ്രമുഖ കാറുകളുടെയും വിലയില്‍ 35 ശതമാനം വരെ വര്‍ധന ഉണ്ടാകും. ഹ്യുണ്ടായ് ഇന്ത്യ, മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര, ടൊയോട്ട, എംജി മോട്ടോഴ്‌സ്, നിസാന്‍ മോട്ടര്‍ ഇന്ത്യ അടക്കമുള്ള വാഹന നിര്‍മ്മാതാക്കള്‍ വില വര്‍ധിപ്പിക്കും എന്ന് അറിയിച്ചിട്ടുണ്ട്.
എവിടെ നിന്നും പെന്‍ഷന്‍ വാങ്ങാം
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (EPF) പെന്‍ഷന്‍കാര്‍ക്ക് ഇന്ത്യയിലെ ഏത് ബാങ്കില്‍ നിന്നോ ശാഖയില്‍ നിന്നോ പെന്‍ഷന്‍ സ്വീകരിക്കാവുന്നതാണ്. ഇതിനായുള്ള കേന്ദ്രീകൃത പെന്‍ഷന്‍ പേയ്‌മെന്റ് സിസ്റ്റം (സിപിപിഎസ്) നടപ്പാക്കി.
ഈടില്ലാതെ കാര്‍ഷിക വായ്പ (Farmer Loan)
2 ലക്ഷം രൂപ വരെയുള്ള കാര്‍ഷിക വായ്പകള്‍ക്ക് ഈട് വേണ്ടെന്ന ആര്‍ബിഐയുടെ പുതിയ വ്യവസ്ഥ പ്രാബല്യത്തില്‍ വരും. നേരത്തെ കാര്‍ഷിക വായ്പയുടെ പരിധി 1.6 ലക്ഷമായിരുന്നു.
യുഎസ് വിസ (US Visa)
യുഎസിലേക്കുള്ള നോണ്‍- ഇമിഗ്രന്റ് വീസയ്ക്കുള്ള അപ്പോയ്ന്റ്‌മെന്റുകള്‍ അധിക ചാര്‍ജ് നല്‍കാതെ ഒറ്റത്തവണ റീഷെഡ്യൂള്‍ ചെയ്യാനുള്ള ക്രമീകരണം നടപ്പില്‍ വരും.
പഴയ സ്മാര്‍ട്ട്‌ഫോണുകളില്‍ വാട്‌സ്ആപ്പ് നിലയ്ക്കും
പഴയ മോഡല്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തനം നിലയ്ക്കും. സാംസങ് ഗാലക്‌സി എസ്3, ഗാലക്‌സി നോട്ട് 2, ഗാലക്‌സി എയ്‌സ് 3, ഗാലക്‌സി എസ്4 മിനി, സോണി എക്‌സ്പീരിയ, എല്‍ജി ഒപ്റ്റിമസ് ജി, നെക്‌സസ് 4 തുടങ്ങിയ പഴയ ഫോണുകളിലാണ് വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കാതിരിക്കുക.
These changes will start from 1st january 2025; Know the new rules of 2025