04
Feb 2024
Thu
04 Feb 2024 Thu

ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇടക്കാല കേന്ദ്ര ബജറ്റ് അവതരിപ്പിക്കുകയായിരുന്നു നിര്‍മല. ആത്മീയ ടൂറിസത്തിന് ഊന്നല്‍ നല്‍കിയായിരിക്കും ഇനിയുള്ള ടൂറിസം മേഖലയിലെ പ്രവര്‍ത്തനങ്ങളെന്നും മന്ത്രി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംസ്ഥാനങ്ങള്‍ക്ക് ടൂറിസം രംഗത്ത് ദീര്‍ഘകാല വായ്പകള്‍ നല്‍കുമെന്നും പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. ടൂറിസം മേഖലയില്‍ വിദേശനിക്ഷേപം സ്വീകരിക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

മോദി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം ലക്ഷദ്വീപില്‍ ഒട്ടേറെ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിച്ചിരുന്നു. പ്രദേശവാസികളുടെ നിര്‍മിതികള്‍ പൊളിച്ചുനീക്കുന്നതടക്കമുള്ള ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരേ വലിയ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. മേഖലയെ ടൂറിസം ഹബ്ബാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് കേന്ദ്രനടപടിയെന്ന് അന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഇതു ശരിവയ്ക്കുന്ന കേന്ദ്രമന്ത്രിയുടെ ഇന്നത്തെ പ്രഖ്യാപനം. മാലിദ്വീപ് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചുവെന്ന വിവാദത്തിനു പിന്നാലെ ലക്ഷദ്വീപ് ടൂറിസത്തെ പിന്തുണച്ച് ബിജെപി നേതാക്കള്‍ അടക്കമുള്ളവര്‍ രംഗത്തുവരികയും ചെയ്തിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക