03
Oct 2026
Sat
03 Oct 2026 Sat
Makkah Saudi Road Accident Keralite Nurses Dead

മക്ക: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. വാഹനം ഓടിച്ചിരുന്ന സൗദി പൗരനും നാല് ഇന്‍ഡ്യന്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ് ദാരുണമായി മരണപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോട്ടയം പാലാ സ്വദേശിനി ജെയ്‌സിമോള്‍ മാത്യു (36), കോട്ടയം കുരുമുള്ളൂര്‍ ആനച്ചേരി അഞ്ചക്കുന്നേല്‍ ജോബിന ജോണി (26) എന്നിവരാണ് അപകടത്തില്‍ മരിച്ച മലയാളികള്‍. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിനി ദേവമ്മ ഹെപ്‌സിബ (33), ചെന്നൈ സ്വദേശിനി വിജയലക്ഷ്മി എന്നിവരാണ് മരിച്ച മറ്റ് രണ്ട് നഴ്സുമാര്‍.

ALSO READ: ആഡംബര കാര്‍ സമ്മാനം; എനര്‍ജി ഡ്രിങ്ക് ചലഞ്ചില്‍ പങ്കെടുത്ത 13 കാരന് ദാരുണാന്ത്യം!

അവധിദിനത്തിലെ പര്‍ച്ചേസിംഗ് യാത്ര ദുരന്തമായി

സൗദി സര്‍ക്കാരിന്റെ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഡിസ്പന്‍സറികളിലെ ജീവനക്കാരായിരുന്നു അപകടത്തില്‍പ്പെട്ട നാല് നഴ്സുമാരും. മക്കയിലെ അല്‍ഗഫയിലാണ് ഇവര്‍ ജോലി ചെയ്തുവന്നിരുന്നത്.

വെള്ളിയാഴ്ച വാരാന്ത്യ അവധിയായതിനാല്‍ ആവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനായി റാനിയ പട്ടണത്തിലേക്ക് പോകുമ്പോഴായിരുന്നു ദുരന്തം. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് മറ്റൊരു വാഹനം അതിശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനം തകര്‍ന്ന് അഞ്ചുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.

കണ്ണീരണിഞ്ഞ് പ്രവാസി സമൂഹം

പെട്ടെന്നുണ്ടായ ദുരന്തത്തിന്റെ ഞെട്ടലിലാണ് ഇവരുടെ സഹപ്രവര്‍ത്തകരും ബന്ധുക്കളും. സൗദി പൊലീസും കെ.എം.സി.സി അടക്കമുള്ള സാമൂഹിക സംഘടനകളും ചേര്‍ന്ന് മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി മേല്‍നടപടികള്‍ സ്വീകരിച്ചു വരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Tags: Saudi Arabia Road Accident, Makkah Accident, Keralite Nurses Dead Saudi, Kottayam News Malayalam, Gulf News Malayalam, Jaisymol Mathew, Jobina Johny, Saudi Kerala News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക