
കോഴിക്കോട്: സീനിയര്‍ ജേണലിസ്റ്റ് ഫോറം കേരളയുടെ കാലിക്കറ്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 16,17 തിയതികളില്‍ കോഴിക്കോട് മലബാര്‍ എക്കണോമിക് സമ്മിറ്റ് സംഘടിപ്പിക്കും. രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുള്ള ഗ്ലോബല്‍ ട്രേഡിങ് സെന്ററാണ് കാലിക്കറ്റ്. കോണ്‍ക്ലേവിലൂടെ ലക്ഷ്യമിടുന്നത് കോഴിക്കോടിന്റെയും മലബാറിന്റെയും വികസനമാണ്.
![]() |
|
നയതന്ത്ര വിദഗ്ധര്‍, നിക്ഷേപകര്‍, സ്ഥാപന മേധാവികള്‍, ബിസിനസ്സുകാര്‍, സാമൂഹിക-പരിസ്ഥിതി ആക്ടിവിസ്റ്റുകള്‍, മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ മാധ്യമ മേധാവികള്‍ കോണ്‍ക്ലേവില്‍ സംബന്ധിക്കും. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ്, നീതി ആയോഗ്, കേരള സ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡ്, വ്യവസായ വകുപ്പ്, ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് എന്നിവയുമായി സഹകരിച്ചാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള, മുന്‍ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, നീതി ആയോഗ് മുന്‍ വൈസ് ചെയര്‍മാന്‍ അമിതാഭ്കാന്ത്, നെതര്‍ലാന്റ് മുന്‍ അംബാസഡര്‍ ഡോ. വേണു രാജാമണി, മുന്‍ ചീഫ് സെക്രട്ടറി ഡോ.വി.വേണു പ്രഫ.സജി ഗോപിനാഥ് എന്നിവര്‍ സംസാരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഇവന്റ് കോ ഓഡിനേറ്റര്‍ എന്‍ പി ചെക്കൂട്ടി, ജില്ലാ പ്രസിഡന്റ് പി പി അബൂബക്കര്‍, കെ എഫ് ജോര്‍ജ്, ജയപാല്‍ വി എന്‍, കെ പി വിജയകുമാര്‍, സി പി എം സെയ്ത് അഹമ്മദ് പങ്കെടുത്തു.