കോഴിക്കോട്: കേരളം എല്ലാവിധത്തിലും രാജ്യത്തിന് മാതൃകയായ സംസ്ഥാനമാണെന്നും തന്റെ പൊലീസ് ജീവിതത്തിൽ മലബാറിലെ ജനങ്ങളിൽ നിന്നും അനുഭവിക്കാൻ സാധിച്ച സ്നേഹം എല്ലാ കാലത്തും ഓർമിക്കുമെന്നും സേതുരാമൻ ഐ.പി.എസ്. മലയാളിയുടെ ജനിതകരേഖകൾ സൂക്ഷ്മവിശകലനം നടത്തി കേരളത്തിന്റെ ഉത്ഭവത്തിന്റെയും വളർച്ചയുടെയും ചരിത്രം പുനരാവിഷ്കരിച്ച ചരിത്രകാരനാണ് സേതുരാമൻ ഐ.പി.എസ്. മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ മൂന്നാം ദിനത്തിൽ ‘തീരം’ വേദിയിൽ നടന്ന ‘മലയാളി ജനിതകശാസ്ത്രവും ഭാഷാപരിണാമവും’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
|
ഏറ്റവും അവസാനമായി പ്രകാശിതമായ ‘മലയാളി ജനിതകശാസ്ത്രവും ഭാഷാപരിണാമവും’ എന്ന തന്റെ പുസ്തകത്തെ കുറിച്ച് വേദിയിൽ ചർച്ച ചെയ്യുകയുണ്ടായി. തിരക്കിട്ട ഉദ്യോഗജീവിതത്തിനിടെയിലും എഴുത്തുകൾക്കും ഗവേഷണങ്ങൾക്കും സമയം കണ്ടെത്താൻ താൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


