കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക ചില്ലറ ആഗോള വിറ്റുവരവ് 50,000 കോടി രൂപ കടന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 51,218 കോടിയുടെ ആഗോള വിറ്റുവരവാണ് മലബാര്‍ ഗോള്‍ഡ് നേടിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 23 ശതമാനം വളര്‍ച്ച കമ്പനി കൈവരിച്ചു. മൂന്ന് പതിറ്റാണ്ടു കൊണ്ടാണ് കേരളത്തില്‍ നിന്നുള്ളതും ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി ഗ്രൂപ്പുമായ മലബാര്‍ ഗോള്ഡ്് ആഗോള തലത്തില്‍ ഈനേട്ടം കരസ്ഥമാക്കിയത്.(Malabar Dold and Diamonds annual global sale crossed 50000 core rupees)
|
ഡിലോയ്റ്റിന്റെ ലക്ഷ്വറി ഉല്പന്നങ്ങളുടെ ആഗോള റാങ്കിങ് പട്ടികയില്‍ 19-ാം സ്ഥാനത്താണ് മലബാര്‍ ഗോള്‍ഡ്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ബ്രാന്‍ഡ് ഈ ലിസ്റ്റില്‍ ഇത്രയും ഉയര്‍ന്ന സ്ഥാനത്ത് എത്തുന്നത്. ആഗോള തലത്തില്‍ ഒന്നാമതെത്തുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ബ്രാന്‍ഡിന് വിശാലമായ റീട്ടെയില്‍ വിപുലീകരണ പദ്ധതി രൂപീകരിച്ചിട്ടുണ്ട്.
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന് നിലവില്‍ 13 രാജ്യങ്ങളിലായി 345 ഷോറൂമുകളുണ്ട്. ഇന്ത്യക്ക് പുറത്ത് ന്യൂസിലന്‍ഡ്, ഈജിപ്ത്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ പുതിയ ഷോറൂമുകളും യൂറോപ്പിലെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വിപുലീകരണവും വൈകാതെ നടക്കും. ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ 100 ഷോറൂമുകള്‍ കൂടി ആരംഭിക്കുമെന്നും ഇതിനായി 7,000 ജീവനക്കാരെ അധികമായി നിയമിക്കമെന്നും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ചെയര്മാന് എം പി അഹമ്മദ് പറഞ്ഞു. ഇന്ത്യയില്‍ നിലവില്‍ സാന്നിധ്യമുള്ള സംസ്ഥാനങ്ങളില്‍ കൂടുതല്‍ ഷോറൂമുകള്‍ തുറക്കുന്നതോടൊപ്പം ജാര്‍ഖണ്ഡ്, ഗോവ, അസം, ത്രിപുര, ജമ്മു കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും മലബാര്‍ ഗോള്‍ഡ് പ്രവര്‍ത്തനം വ്യാപിപ്പിക്കും.


