12
Jun 2025
Thu
12 Jun 2025 Thu
Malabar gold and diamonds opens 400th showroom

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയണ്ട്‌സ് നാന്നൂറാമത് ഷോറൂം തുറന്നു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് മലബാര്‍ ഗോള്‍ഡിന്റെ പുതിയ ശാഖ. 13 രാജ്യങ്ങളില്‍ സാന്നിധ്യം അറിയിച്ച മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ടിസിന് നിലവില്‍ 63000 കോടി രൂപയാണ് വിറ്റുവരവ്. നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ 60 പുതിയ ഷോറൂമുകള്‍ കൂടി തുറന്ന് 2026 മാര്‍ച്ച് ഒടുവിലോടെ വിറ്റുവരവ് 78000 കോടി രൂപയാക്കി വര്‍ധിപ്പിക്കുകയാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തങ്ങളുടെ സാന്നിധ്യം 15 രാജ്യങ്ങളിലായി വര്‍ധിപ്പിക്കുക, ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും ഷോറൂമുകള്‍ തുടങ്ങുക, ജീവനക്കാരുടെ എണ്ണം 27250 ആയി വര്‍ധിപ്പിക്കുക തുടങ്ങിയവയും മലബാര്‍ ഗ്രൂപ്പിന്റെ ലക്ഷ്യങ്ങളാണ്.

ലോകത്തിലെ ഒന്നാം നമ്പര്‍ ജ്വല്ലറി റീട്ടെയ്‌ലറായി മാറുകയെന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന്റെ സാക്ഷ്യമാണ് ഈ നേട്ടങ്ങളെന്ന് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ചെയര്‍മാന്‍ എം പി അഹമ്മദ് അറിയിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക