16
Dec 2023
Fri
16 Dec 2023 Fri

കോഴിക്കോട്: ടൈം അൺവെയ്ൽഡ്സ് എന്ന പേരിൽ ബ്രാൻഡഡ് വാച്ചുകളുടെ പ്രദർശനവുമായി മലബാർ ​ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ആർട്ടിസ്ട്രി ഷോറൂം. അപൂർവമായ ആന്റിക് വാച്ചുകളും ലിമിറ്റഡ് എ‍ഡിഷൻ ആഡംബര വാച്ചുകളുമാണ് പ്രദർശനത്തിലുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുറഞ്ഞത് 10000 രൂപ മുതൽ കൂടിയത് 1.28 കോടി രൂപ വരെ വിലമതിക്കുന്ന വാച്ചുകളാണ് ഇവിടെ എത്തിച്ചിരിക്കുന്നത്. ബോവെ, ലൂയിമോനെ എന്നി മുൻനിര ബ്രാൻഡുകളുടെ പൂർണമായും കൈകൊണ്ട് നിർമിച്ച വാച്ചുകളും റാഡോ, ടിസ്സോ, ടാ​ഗ് ഹയർ, സീകോ, മോവാടോ, സിറ്റിസൻ, ബൂംബെർ​ഗ്, വെർസാച്ചി, ബോസ്, സാൽവത്തോർ ഫെര​ഗാമോ, ഫിലിപ്പ് പ്ലെയിൻ, എംപോറിയോ അർമാനി, മൈക്കിൾ കോർകസ്, ജിസി, ​ഗസ്സ് തുടങ്ങിയ ബ്രാൻഡുകളുടെ വാച്ചുകളും പ്രദർശനത്തിലുണ്ട്. വാച്ചുകളുടെ ഫ്രീ സർവീസിങ്ങും പോളിഷിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ ആകർഷകമായ ഓഫറുകളും ഷോറും വാ​ഗ്ദാനം ചെയ്യുന്നു. ഡിസംബർ പത്തിനാണ് പ്രദർശൻം സമാപിക്കുക.