കോഴിക്കോട് : മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ കേരളത്തിലെ നാൽപതാമത്തെ ഷോറൂം കോഴിക്കോട് പേരാമ്പ്രയിൽ തുറന്നു. ലോകോത്തര നിലവാരത്തിലുള്ള ഷോപ്പിങ് സൗകര്യത്തോടെ നിർമിച്ച അതിവിശാലമായ ഷോറൂമിന്റെ ഉദ്ഘാടനം ടി പി രാമകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. ഏറ്റവും ആധുനിക ഡിസൈനുകളിലുള്ള ആഭരണങ്ങളാണ് പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുള്ളതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എംപി അഹമ്മദ് പറഞ്ഞു.
|
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു, പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദ്, പഞ്ചായത്ത് അംഗങ്ങളായ പി കെ രാകേഷ്, വിനോദ് തിരുവോത്ത്, കെപിസിസി സെക്രട്ടറി സത്യൻ കടിയങ്ങാട്, മുസ്‌ലിംലീഗ് ജില്ലാസെക്രട്ടറി സിപിഎ അസീസ്, സിപിഐഎം ഏരിയാസെക്രട്ടറിയും ‘സുഭിക്ഷ’ ചെയർമാനുമായ എം. കുഞ്ഞഹമ്മദ്, ബിജെപി മണ്ഡലം പ്രസിഡന്റ് രാകേഷ് തറമ്മൽ, പേരാമ്പ്ര വ്യാപാരി-വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ബാബു കൈലാസ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്ത്യ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഒ അഷർ, മലബാർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ കെ പി വീരാൻകുട്ടി, എ കെ നിഷാദ്, വി എസ് ഷറീജ്, എം പി അബ്ദുൽ മജീദ്, കോർപറേറ്റ് ഹെഡ് ആർ അബ്ദുൽ ജലീൽ, റീജണൽ ഹെഡ് എംപി സുബൈർ, സോണൽ ഹെഡ് ജാസിർ തണ്ടോറ, പേരാമ്പ്ര ഷോറൂം ഡെപ്യൂട്ടി ഹെഡ് കെ കെ റെനീഷ്, മറ്റ് മാനേജ്‌മെന്റ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





