16
Oct 2024
Sun
16 Oct 2024 Sun
Malabar gold opens news showroom in Bengaluru

ആഗോള ജ്വല്ലറി റീട്ടെയ്ല്‍ ശൃംഖലയായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ബംഗളുരുവില്‍ പുതിയ ഷോറൂം തുറന്നു. ഹസരംഗട്ട മെയിന്‍ റോഡിലാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ബംഗളുരുവിലെ 19ാമത്തെയും കര്‍ണാടകയിലെ 37ാമത്തെയും ഷോറൂം തുറന്നത്. ടി ദസറഹള്ളി എംഎല്‍എ എസ് മുനിരാജു ഉദ്ഘാടനം നിര്‍വഹിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നടി ശ്രീനിധി ഷെട്ടി മുഖ്യാതിഥിയായിരുന്നു. മലബാര്‍ ഗോള്‍ഡ് കര്‍ണാടക റീജ്യനല്‍ ഹെഡ് ഫില്‍സോര്‍ ബാബു, മറ്റ് മാനേജ്‌മെന്റ് അംഗങ്ങള്‍ ചടങ്ങില്‍ സംബന്ധിച്ചു.