16
Oct 2024
Sun
16 Oct 2024 Sun
Malabar group opens more micro learning centers in India

ഹംഗര്‍ ഫ്രീ വേള്‍ഡ്(വിശപ്പ് രഹിത ലോകം)പദ്ധതിയുടെ ഭാഗമായി തെരുവില്‍ കഴിയുന്ന കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം നല്‍കി അവരെ സ്‌കൂളുകളില്‍ എത്തിക്കുന്നതിനായി രാജ്യത്ത് 247 മൈക്രോ ലേണിങ് സെന്ററുകള്‍ ആരംഭിച്ചു. 11700 കുട്ടികള്‍ക്കാണ് ഇവിടെ പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നത്. വര്‍ഷത്തില്‍ പതിനായിരം രൂപയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന ഒരു കുട്ടിക്കായി ചെലവഴിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പദ്ധതിയുടെ രണ്ടാം ഘട്ടമായി 11 സംസ്ഥാങ്ങളിലായി ആരംഭിച്ച 101 മൈക്രോ ലേണിങ് സെന്ററുകളുടെ ഉദ്ഘാടനം മുംബൈ ഈസ്റ്റ് ഗോവണ്ടി ടാറ്റാ നഗറിലെ ചേരിപ്രദേശത്ത് എംപി അഹമ്മദ് നിര്‍വഹിച്ചു. രണ്ടുമാസത്തിനുള്ളില്‍ 16 സംസ്ഥാനങ്ങളിലായി 250 മൈക്രോ ലേണിങ് സെന്ററുകള്‍ കൂടി ആരംഭിക്കുമെന്ന് മലബാര്‍ ഗ്രൂപ്പ് അറിയിച്ചു. ഇതോടെ വര്‍ഷം തോറും 25000 കുട്ടികളെ പഠിപ്പിക്കാനാവും.

വൈസ് ചെയര്‍മാന്‍ കെ പി അബ്ദുല്‍ സലാം, മലബാര്‍ ഗ്രൂപ്പ് ഇന്ത്യ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഒ അഷര്‍, ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എ കെ നിഷാദ്, തണല്‍ ചെയര്‍മാന്‍ ഡോ വി ഇദ് രിസ് തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിച്ചു.