24
Feb 2025
Wed
24 Feb 2025 Wed
Malappuram: Boy hanged himself

മലപ്പുറം: മലപ്പുറം ആമയൂരില്‍ കാമുകി ജീവനൊടുക്കിയതിന് പിന്നാലെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച 19 കാരന്‍ തൂങ്ങിമരിച്ചു. (Malappuram: Boy hanged himself after girl friend committed suicide) മഞ്ചേരി കാരക്കുന്ന് സ്വദേശി സജീര്‍ ആണ് മരിച്ചത്. ചാലിയാര്‍ പുഴയില്‍ എടവണ്ണ പുകമണ്ണിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൈ ഞരമ്പ് മുറിച്ച് ചികിത്സയിലായിരുന്ന സജീര്‍ ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും ആരും അറിയാതെ പുറത്ത് കടക്കുകയായിരുന്നു. പിന്നീട് ചാലിയാര്‍ പുഴയില്‍ എത്തിയ യുവാവ് പുകമണ്ണ് കടവില്‍ തൂങ്ങിമരിക്കുകയായിരുന്നു.

നേരത്തെ ജീവനൊടുക്കിയ പതിനെട്ടുകാരിയും സജീറും തമ്മില്‍ ഏറെ നാളായി പ്രണയത്തിലായിരുന്നു. ഫെബ്രുവരി മൂന്നിന് വിവാഹം ഉറപ്പിച്ചതിനെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടി വീട്ടില്‍ തൂങ്ങി മരിച്ചത്.

ALSO READ: ഞങ്ങളുടെ വിരലുകള്‍ തോക്കിന്റെ കാഞ്ചിയില്‍ തന്നെ ഉണ്ട്; ഇസ്രായേലിന് ഹൂത്തികളുടെ മുന്നറിയിപ്പ്

നിക്കാഹ് കഴിഞ്ഞ് മൂന്നാം ദിവസമായിരുന്നു സംഭവം. വിവാഹ ചടങ്ങുകള്‍ അടുത്ത ദിവസം നടക്കാനിരിക്കുകയായിരുന്നു.

കാമുകനായ സജീറിനെ വിവാഹം കഴിക്കാനായിരുന്നു പെണ്‍കുട്ടിക്ക് ആഗ്രഹം. എന്നാല്‍, ഇതിന് വീട്ടുകാര്‍ സമ്മതിച്ചില്ല.

പെണ്‍കുട്ടി മരിച്ചതറിഞ്ഞ് അന്ന് തന്നെ 19കാരനായ സജീറും കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തലനാരിഴയ്ക്ക് രക്ഷപ്പെട്ട സജീര്‍ മഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് ഇന്നലെ പുറത്ത് കടന്ന് ജീവനൊടുക്കിയത്.