|
ദോഹ: മലപ്പുറം വണ്ടൂര്‍ ചെറുകോട് തോട്ടുപുറം സ്വദേശി ഖത്തറില്‍ ഹൃദയാഘാതംമൂലം മരിച്ചു. കെ.പി.സി.സി അംഗം പാറക്കല്‍ വാസുദേവന്റെ മകന്‍ സുദീപ് കൃഷ്ണ (42)യാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ഐന്‍ഖാലിദിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. നാട്ടില്‍ നിന്നും ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വഴി താമസ സ്ഥലത്തുള്ളവര്‍ അന്വേഷിച്ചപ്പോള്‍ മുറി പൂട്ടിയ നിലയിലായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ദേവകിയാണ് അമ്മ. ഭാര്യ ആശ. മക്കള്‍: ദീഷിത്, ദക്ഷ. സഹോദരന്‍ സന്ദീപ്. ഖത്തര്‍ കെ.എം.സി.സി അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന സമിതി നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
രണ്ടു മാസം മുമ്പാണ് സുദീപ് നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





