15
Mar 2023
Thu
15 Mar 2023 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മദീന: സ്വകാര്യ ഗ്രൂപ്പില്‍ ഉംറ നിര്‍വഹിക്കാനെത്തിയ മലപ്പുറം സ്വദേശിനി മദീനയില്‍ നിര്യാതയായി. കൊണ്ടോട്ടി പള്ളിക്കല്‍ ബസാര്‍ പരുത്തിക്കോട് സ്വദേശിനി അമ്പലങ്ങാടന്‍ വീട്ടില്‍ നസീറ (36) ആണ് മരിച്ചത്.

ഉംറ നിര്‍വഹിച്ച ശേഷം മദീന സന്ദര്‍ശന വേളയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് മനക്കടവന്‍ ചോയക്കാട് വീട്ടില്‍ അഷ്‌റഫും സുഹൃത്തുക്കളും മദീനയിലെ കിംഗ് ഫഹദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ദേവതിയാല്‍ ഹെവന്‍സ് സ്‌കൂള്‍ അധ്യാപികയായ നസീറ ഐ.ആര്‍.ഡബ്ല്യൂ പ്രവര്‍ത്തകയും ‘ടീന്‍ ഇന്ത്യ’ പള്ളിക്കല്‍ ഏരിയ സെക്രട്ടറിയുമാണ്.

പിതാവ്: യൂസുഫ് അമ്പലങ്ങാടന്‍. മാതാവ്: ആയിഷ കുണ്ടില്‍, മക്കള്‍: അമീന്‍ നാജിഹ്, അഹ് വാസ് നജ്വാന്‍. സഹോദരങ്ങള്‍: നൗഷാദ്, സിയാദ്, സഫ്വാന. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മദീനയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.