16
Mar 2023
Mon
16 Mar 2023 Mon

കൊച്ചി: അന്തരിച്ച ചലച്ചിത്ര താരവും എം.പിയുമായ ഇന്നസെന്റിന് ആദരാഞ്ജലി അർപ്പിച്ച് സാംസ്‌കാരിക കേരളം. പൊതു ജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി രാവിലെ എട്ടു മണി മുതൽ 11 മണി വരെ കൊച്ചി കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയത്തിൽ പൊതുദർശനത്തിന് വെയ്ക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുടർന്ന് ഇന്നസെന്റിന്റെ ജന്മനാടായ ഇരിങ്ങാലക്കുടയിലെത്തിക്കുന്ന മൃതദേഹം, ഇരിങ്ങാലക്കുട ടൗൺഹാളിലും പൊതുദർശനത്തിന് വെക്കും. ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്നുമണി വരെയാണ് ടൗൺ ഹാളിൽ പൊതുജനങ്ങൾക്ക് അന്ത്യോപചാരം അർപ്പിക്കാനായി വെക്കുക. തുടർന്ന് മൃതദേഹം വീട്ടിലെത്തിക്കും.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്നലെ രാത്രിയായിരുന്നു ഇന്നസെന്റിന്റെ മരണം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. രോഗം മൂർച്ഛിച്ചതോടെ പല അവയവങ്ങളും പ്രവർത്തനക്ഷമമല്ലാതായിരുന്നു. മാർച്ച് മൂന്ന് മുതൽ കൊച്ചി ലേക്ക്‌ഷോർ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സംസ്‌കാരം നാളെ ഇരിങ്ങാലക്കുടയിൽ നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം.