13
Jan 2024
Thu
13 Jan 2024 Thu

ഒടുവില്‍ സ്വാസിക വിവാഹിതയായി; നടി ഇനി പ്രേമിന് സ്വന്തം; 27ന് കൊച്ചിയില്‍ റിസപ്ഷന്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ നടി സ്വാസികയും ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബും വിവാഹിതരായി. വിവാഹചിത്രങ്ങള്‍ പങ്കുവച്ച് സ്വാസിക തന്നെയാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍വച്ചായിരുന്നു വിവാഹം. 27ന് കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കായി വിവാഹവിരുന്നും സംഘടിപ്പിക്കും.

‘ഞങ്ങള്‍ ഒന്നിച്ച് ജീവിക്കാന്‍ തിരുമാനിച്ചിരിക്കുന്നു’ എന്ന അടിക്കുറിപ്പിലാണ് സ്വാസിക ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. പിങ്ക് ബോര്‍ഡറിലുള്ള സില്‍ക് സാരിയാണ് സ്വാസിക ധരിച്ചിരുന്നത്. ഷര്‍വാണിയായിരുന്നു പ്രേമിന്റെ വേഷം. നിരവധി പേരാണ് താരദമ്പതികള്‍ക്ക് ആശംസകളുമായി എത്തിയത്.

തിരുവനന്തപുരം സ്വദേശിയായ പ്രേം സീരിയല്‍ താരമാണ്. വിജയകുമാറിന്റെയും ഗിരിജയുടെയും മകളായ സ്വാസിക മൂവാറ്റുപുഴ സ്വദേശിയാണ്. പൂജ വിജയ് എന്നാണ് യഥാര്‍ഥ പേര്. പ്രഭുവിന്റെ മക്കള്‍, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നി സിനിമകളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമാണ്. വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് 2019ലെ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം നേടുകയും ചെയ്തു.

‘മനംപോലെ മംഗല്യം’ എന്ന സീരിയലില്‍ സ്വാസികയും പ്രേമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവിടെവച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. ടെലിവിഷന്‍ സെറ്റില്‍ വച്ച് പ്രേമിനെ പ്രപ്പോസ് ചെയ്തത് താനാണ് എന്നും സ്വാസിക പറഞ്ഞിരുന്നു.

ഒരു റൊമാന്റിക് സീനിന് ഇടയില്‍ ഞാന്‍ നമുക്ക് കല്യാണം കഴിച്ചാലോ എന്നു ചോദിച്ചു. കുഞ്ചു എന്നോട്, ‘എന്താ’ എന്നു ചോദിച്ചു. പക്ഷേ രണ്ടാമത് അതേ ധൈര്യത്തോടെ ആ ഇഷ്ടം പറയാന്‍ എനിക്കൊരു മടി. ഷെഡ്യൂള്‍ കഴിഞ്ഞ് തിരിച്ചുവരാന്‍ സമയത്ത് എനിക്കൊരു മെസ്സേജ്, താങ്ക്‌സ് ഫോര്‍ കമിങ് ഫോര്‍ മൈ ലൈഫ്. പിന്നെയുള്ള റൊമാന്റിക് ദിവസങ്ങള്‍ അടിപൊളിയായിരുന്നുവെന്നാണ് ഇതേ കുറിച്ച് നടി പറഞ്ഞത്.

 

View this post on Instagram

 

A post shared by Swaswika (@swasikavj)