|
ആലപ്പുഴ: മലയാള ചലച്ചിത്ര നടന്‍ വിഷ്ണു ഗോവിന്ദന്‍ വിവാഹിതനായി. അഞ്ജലി ഗീതയാണ് വധു. ചേര്‍ത്തല സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് വളരെ ലളിതമായ ചടങ്ങോടെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹ ഫോട്ടോകളും വിഡിയോകളും അഞ്ജലിയും വിഷ്ണുവും ഇരുവരുടെയും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

വിവാഹ ഫോട്ടോകള്‍ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് പ്രിയ താരം വിഷ്ണുവിനും അഞ്ജലിക്കും ആശംസകള്‍ അറിയിച്ചത്.
ടൊവിനോ തോമസ്, നീരജ് മാധവ്, അനുമോള്‍, അശ്വിന്‍ കുമാര്‍, ഗണപതി തുടങ്ങി താരങ്ങളും നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
വില്ലന്‍, വിമാനം പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് റൗഡി, പത്തൊന്‍പതാം നൂറ്റാണ്ട് എന്നീ ചിത്രങ്ങള്‍ ഉള്‍പ്പെടെ 20 ല്‍ അധികം സിനിമകളില്‍ വ്യത്യസ്ത വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ‘അറ്റന്‍ഷന്‍ പ്ലീസ്’ എന്ന സിനിമയിലെ പ്രകടനവും ഏറെ ശ്രദ്ധേയമായിരുന്നു.
Malayalam film actor Vishnu Govindan got married. The bride is Anjali Geetha.


