നിരവധി മലയാളം ചിത്രങ്ങളാണ് ഏപ്രിലില്‍ ഒടിടിയില്‍ പുറത്തിറങ്ങിയത്. കോടികള്‍ വാരിയ എമ്പുരാന്‍ മുതല്‍ സുരാജ് വെഞ്ഞാറമൂടിന്റെ എക്‌സ്ട്രാ ഡീസന്റ് വരെ ഇവയില്‍ ഉള്‍പ്പെടുന്നു. (Malayalam movies OTT release April 2025) 20ഓളം മലയാള ചിത്രങ്ങളാണ കഴിഞ്ഞ ആഴ്ച്ചകളില്‍ ഒടിടിയിലെത്തിയത്.
|
1. L2: Empuraan OTT: എമ്പുരാന്‍
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ ‘ജിയോ ഹോട്ട്സ്റ്റാറില്‍’ കാണാം. ഏപ്രില്‍ 24ന് ആണ് എമ്പുരാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലെത്തിയത്. മലയാള സിനിമയുടെ സകല റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ച ചിത്രമാണ് മോഹന്‍ലാല്‍-പൃഥ്വിരാജ് ടീമിന്റെ എമ്പുരാന്‍. മാര്‍ച്ച് 27 ന് റിലീസ് ചെയ്ത സിനിമ നിലവില്‍ ആഗോളതലത്തില്‍ 250 കോടിയിലധികം രൂപ നേടി കഴിഞ്ഞു.
2. Backstage OTT: ബാക്ക് സ്റ്റേജ്

റിമ കല്ലിങ്കല്‍, പദ്മപ്രിയ എന്നിവരെ കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം ‘ബാക്ക് സ്റ്റേജ്’ വേവ്‌സ് ഏപ്രില്‍ 24ന് ഒ.ടി.ടിയില്‍ എത്തി. വ്യത്യസ്ത നഗരങ്ങളുടെ പശ്ചാത്തലത്തില്‍ എട്ട് കഥകള്‍ ഉള്‍പ്പെടുത്തിയ ‘യുവ സപ്‌നോ കാ സഫര്‍’ എന്ന ആന്തോളജിയിലെ ചിത്രമാണ് ‘ബാക്ക് സ്റ്റേജ്’. 45 മിനുട്ട് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം അഭിനേതാക്കളുടെ പ്രകടനം കൊണ്ടും കൈകാര്യം ചെയുന്ന പ്രമേയം കൊണ്ടും ഏറെ ശ്രദ്ധ നേടുന്നുണ്ട്.
3. Kattis Gang OTT: കട്ടീസ് ഗ്യാങ്
ഉണ്ണി ലാലു, അല്‍താഫ് സലീം, സജിന്‍ ചെറുകയില്‍, വരുണ്‍ ധാര, സ്വാതി ദാസ് പ്രഭു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനീല്‍ ദേവ് സംവിധാനം ചെയ്ത കട്ടീസ് ഗ്യാങ് Sun NXTല്‍ കാണാം. കഴിഞ്ഞ വര്‍ഷം തിയേറ്ററില്‍ ഇറങ്ങിയ ചിത്രം ഏപ്രില്‍ 18ന് ആണ് ഓണ്‍ലൈന്‍ റിലീസായത്. സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ തമിഴ് നടന്‍ സൗന്ദര്‍ രാജനും പ്രധാന വേഷത്തിലുണ്ട്. പ്രമോദ് വെളിയനാട്, മൃദുല്‍, അമല്‍രാജ് ദേവ്, വിസ്മയ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഓഷ്യാനിക്ക് സിനിമാസിന്റെ ബാനറില്‍ സുഭാഷ് രഘുറാം സുകുമാരനാണ് കട്ടീസ് ഗ്യാങ്ങിന്റെ നിര്‍മാണം.
4. Am Ah OTT: അം അഃ
തോമസ് സെബാസ്റ്റിയന്‍ സംവിധാനം ചെയ്ത് ദിലീഷ് പോത്തനും ജാഫര്‍ ഇടുക്കിയും ദേവദര്‍ശിനിയും പ്രധാന വേഷത്തിലെത്തിയ ‘അം അഃ’ ഏപ്രില്‍ 18ന് ആമസോണ്‍ പ്രൈം വീഡിയോ, സണ്‍ നെക്സ്റ്റ് എന്നീ ഒടിടി പ്ലാറ്റ്ഫോമുകളില്‍ പുറത്തിറങ്ങി. ഇടുക്കിയിലെ ഒരു മലയോരഗ്രാമത്തെയും അവിടെ ജീവിക്കുന്ന സാധാരണക്കാരായ കുറച്ച് മനുഷ്യരേയുമാണ് അം അഃയില്‍ കാണാനാവുക. മലയോര പ്രദേശമായ കവന്തയിലെ റോഡ് പണിയ്ക്കായി വരുന്ന സൂപ്പര്‍വൈസര്‍ സ്റ്റീഫനാണ് കേന്ദ്ര കഥാപാത്രം.
5. Daveed OTT: ദാവീദ്
ആന്റണി വര്‍ഗീസ് പെപ്പെയെ നായകനാക്കി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ‘ദാവീദ്’ ZEE5ല്‍ കാണാം. ത്രസിപ്പിക്കുന്ന ആക്ഷന്‍ സ്വീകന്‍സുകള്‍ ധാരാളമുള്ള ചിത്രം ഏപ്രില്‍ 18ന് പുറത്തിറങ്ങി. ആക്ഷനൊപ്പം കുടുംബബന്ധങ്ങള്‍ക്കും വൈകാരികതയ്ക്കുമൊക്കെ പ്രാധാന്യം നല്‍കിയാണ് ഗോവിന്ദ് വിഷ്ണു ദാവീദ് ഒരുക്കിയിരിക്കുന്നത്. മൂന്നോളം ലുക്കുകളില്‍ എത്തുന്ന ആന്റണി വര്‍ഗീസിന്റെ പ്രകടനത്തെക്കുറിച്ച് തന്നെയാണ് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ കൂടുതലായി ചര്‍ച്ച ചെയ്യുന്നത്.
6. Pravinkoodu Shappu Ott: പ്രാവിന്‍കൂട് ഷാപ്പ്

സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പന്‍ വിനോദ് ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘പ്രാവിന്‍കൂട് ഷാപ്പ്’ സോണി ലിവില്‍ കാണാം. ഡാര്‍ക്ക് ഹ്യൂമര്‍ ജോണറിലുള്ള ഈ ചിത്രം, ഒരു ഷാപ്പില്‍ നടന്ന മരണവും ആ മരണത്തെ ചുറ്റിപറ്റിയുള്ള സംഭവങ്ങളുമാണ് പറയുന്നത്. ഏപ്രില്‍ 11ന് ആണ് ചിത്രം ഒടിടിയിലെത്തിയത്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് ആണ് ചിത്രം നിര്‍മ്മിച്ചത്. ഷൈജു ഖാലിദ് ഛായാഗ്രഹണവും വിഷ്ണു വിജയ് സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.
7. Painkili Ott: പൈങ്കിളി
അനശ്വര രാജന്‍, സജിന്‍ ഗോപു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നടന്‍ ശ്രീജിത്ത് ബാബു സംവിധാനം ചെയ്ത ‘പൈങ്കിളി’ ഏപ്രില്‍ 11ന് മനോരമ മാക്‌സ് ഓണ്‍ലൈനിലെത്തിച്ചു. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവന്‍ ആണ് പൈങ്കിളിയുടെ രചന നിര്‍വഹിച്ചത്. ‘ആവേശം’ സിനിമയിലൂടെ ശ്രദ്ധേയനായ റോഷന്‍ ഷാനവാസും ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫഹദ് ഫാസില്‍, ജിതു മാധവന്‍ എന്നിവരാണ് നിര്‍മാതാക്കള്‍.
8. Iru OTT: ‘ഋ’
രഞ്ജി പണിക്കര്‍, രാജീവ് രാജന്‍, നയന എല്‍സ, ഡെയിന്‍ ഡേവിസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷേക്‌സ്പിയറിന്റെ ഒഥല്ലോയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് വൈദികനായ ഫാ. വര്‍ഗീസ് ലാല്‍ സംവിധാനം ചെയ്ത ‘ഋ’ ആമസോണ്‍ പ്രൈം വിഡിയോയില്‍ കാണാം. സര്‍വകലാശാല കാമ്പസില്‍ നടക്കുന്ന മൂന്ന് പ്രണയങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരേ സമുദായത്തില്‍ പെട്ടവരുടെ പ്രണയം, മുസ്‌ലിം യുവതിയും ഹിന്ദു യുവാവും തമ്മിലുള്ള പ്രണയം, ദളിത് യുവാവും ഉയര്‍ന്ന സമുദായത്തില്‍ പെട്ട യുവതിയുമായുള്ള പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഋയുടെ പ്രമേയം.
9. Ariku OTT: അരിക്
സെന്തില്‍ കൃഷ്ണ , ഇര്‍ഷാദ് അലി, ധന്യ അനന്യ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച അരിക് ഒടിടിയിലെത്തി. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തത് വി.എസ് സനോജ് ആണ്. സംസ്ഥാന സര്‍ക്കാര്‍ ചലച്ചിത്രവികസന കോര്‍പ്പറേഷന്റെ ഒടിടി പ്ലാറ്റ്ഫോമായ സി സ്പേസിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. മൂന്ന് തലമുറകളിലൂടെ ഇന്നത്തെ ഇന്ത്യയുടെ കഥ പറയുന്നതാണ് ചിത്രം.
10. Jailer OTT: ജയിലര്‍
ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്ത ജയിലര്‍ മനോരമ മാക്‌സില്‍ കാണാം. ഏപ്രില്‍ 4ന് ആണ് ചിത്രം ഓണ്‍ലൈന്‍ റിലീസായത്. സക്കീര്‍ മഠത്തില്‍ സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ മുഖ്യ വേഷത്തില്‍ അഭിനയിക്കുന്നു. ഗോള്‍ഡന്‍ വില്ലേജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍. കെ. മുഹമ്മദാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 1950 കളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വ്യത്യസ്ത കുറ്റകൃത്യങ്ങളില്‍ പ്രതികളായ അഞ്ച് കുറ്റവാളികളുമായി ഗാന്ധിഗ്രാം എന്ന ഗ്രാമത്തിലെ ഒരു ബംഗ്ലാവില്‍ താമസിക്കുന്ന ഒരു ജയില്‍ ഉദ്യോഗസ്ഥന്റെ കഥയാണ് പറയുന്നത്.
11. Oru Jaathi Jathakam OTT: ഒരു ജാതി ജാതകം
വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി എം.മോഹനന്‍ സംവിധാനം ചെയ്ത ‘ഒരു ജാതി ജാതകം’ മനോരമ മാക്‌സില്‍ കാണാം. അരവിന്ദന്റെ അതിഥികള്‍ക്കു ശേഷം വിനീത് ശ്രീനിവാസനും എം.മോഹനനും ഒന്നിക്കുന്ന ചിത്രമാണിത്. ബാബു ആന്റണി, പി.പി.കുഞ്ഞിക്കണ്ണന്‍, നിര്‍മ്മല്‍ പാലാഴി, അമല്‍ താഹ, മുദുല്‍ നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. രാകേഷ് മണ്ടോടിയുടേതാണ് തിരക്കഥ. സംഗീതം ഗുണസുബ്രഹ്‌മണ്യം. വര്‍ണച്ചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തില്‍, എഡിറ്റിങ് രഞ്ജന്‍ ഏബ്രഹാം എന്നിവര്‍ നിര്‍വഹിക്കുന്നു.
12. Anpodu Kanmani OTT: അന്‍പോടു കണ്‍മണി
അര്‍ജുന്‍ അശോകന്‍, അനഘ നാരായണന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്ത മലയാള ചിത്രം ‘അന്‍പോടു കണ്‍മണി’ ആമസോണ്‍ പ്രൈം വിഡിയോയില്‍ കാണാം. മാര്‍ച്ച് 26ന് ചിത്രം റിലീസായി. വിവാഹജീവിതത്തില്‍ നവദമ്പതികള്‍ അനുഭവിക്കേണ്ടി വരുന്ന ചില പ്രശ്‌നങ്ങളാണ് ചിത്രം പറയുന്നത്. ക്രിയേറ്റീവ് ഫിഷിന്റെ ബാനറില്‍ വിപിന്‍ പവിത്രന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അനീഷ് കൊടുവള്ളിയാണ്.
13. Machante Maalakha Ott: മച്ചാന്റെ മാലാഖ
സൗബിന്‍ ഷാഹിര്‍, ധ്യാന്‍ ശ്രീനിവാസന്‍, ദിലീഷ് പോത്തന്‍, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത ‘മച്ചാന്റെ മാലാഖ’ മനോരമ മാക്‌സില്‍ ഏപ്രില്‍ 4നാണ് ഇറങ്ങിയത്. കുമ്പളങ്ങി നൈറ്റ്‌സിനു ശേഷം സൗബിന്‍ ഷാഹിര്‍ നായകനാവുന്ന ചിത്രമാണ് മച്ചാന്റെ മാലാഖ. ഷീലു എബ്രഹാം, ആല്‍ഫി പഞ്ഞിക്കാരന്‍, രാജേഷ് പറവൂര്‍, ലാല്‍ജോസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. സംഗീതസംവിധായകന്‍ ഔസേപ്പച്ചനും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
14. Dasettante Cycle Ott: ദാസേട്ടന്റെ സൈക്കിള്‍
ഹരീഷ് പേരടിയെ പ്രധാന കഥാപാത്രമാക്കി അഖില്‍ കാവുങ്ങല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ദാസേട്ടന്റെ സൈക്കിള്‍ മനോരമ മാക്‌സില്‍ കാണാം. അഖില്‍ കാവുങ്കലാണ് ദാസേട്ടന്റെ സൈക്കിളിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഹരീഷ് പേരടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹരീഷ് പേരടി, ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുല്‍ സി. വിമല്‍ നിര്‍വഹിക്കുന്നു.
15. Kudumba Sthreeyum Kunjadum OTT: കുടുംബ സ്ത്രീയും കുഞ്ഞാടും
ധ്യാന്‍ ശ്രീനിവാസന്‍ നായകനായി മഹേഷ് പി. ശ്രീനിവാസന്‍ കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘കുടുംബ സ്ത്രീയും കുഞ്ഞാടും’ SunNXTല്‍ കാണാം. ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന ചിത്രം മഹേഷ് പി. ശ്രീനിവാസനാണ് കഥയെഴുതി സംവിധാനം ചെയ്തത്. പ്രവാസിയായ സണ്ണിയുടെയും കുടുംബിനിയായ ക്ലാരയുടെയും കഥ പറയുന്ന ചിത്രമാണിത്.
16. ED-EXTRA DECENT: എക്‌സ്ട്രാ ഡീസന്റ്

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത എക്‌സ്ട്രാ ഡീസന്റ് (ED) മനോരമ മാക്‌സില്‍ സ്ട്രീമിങ്. സുരാജ് വെഞ്ഞാറമൂട് സിനിമ നിര്‍മാണ രംഗത്തേക്ക് കടന്നു എന്ന പ്രത്യേകതകൂടി ചിത്രത്തിന് ഉണ്ട്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേര്‍ന്നാണ് എക്‌സ്ട്രാ ഡീസന്റ് നിര്‍മിച്ചത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്.
17. Virunnu OTT: വിരുന്ന്
തെന്നിന്ത്യന്‍ താരം അര്‍ജുന്‍ സര്‍ജയും നിക്കി ഗില്‍റാണിയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ‘വിരുന്ന്.’ കണ്ണന്‍ താമരക്കുളം ആണ് ചിത്രത്തിന്റെ സംവിധായകന്‍. മുകേഷ്, ഗിരീഷ് നെയ്യാര്‍, അജു വര്‍ഗീസ്, ബൈജു സന്തോഷ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി, അജയ് വാസുദേവ്, സോനാ നായര്‍ എന്നിവരും ചിത്രത്തിലുണ്ട്. മനോരമ മാക്‌സില്‍ ചിത്രം കാണാം.
18. Bad Boyz OTT: ബാഡ് ബോയ്‌സ്
ഒമര്‍ ലുലു സംവിധാനം ചെയ്ത് റഹ്‌മാന്‍, ധ്യാന്‍ ശ്രീനിവാസന്‍, ഷീലു ഏബ്രഹാം, സൈജു കുറുപ്പ്, ബാബു ആന്റണി, ബിബിന്‍ ജോര്‍ജ്, അജു വര്‍ഗീസ്, ബാല, ആന്‍സണ്‍ പോള്‍, സെന്തില്‍ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകന്‍, രമേശ് പിഷാരടി, ഡ്രാക്കുള സുധീര്‍, സോഹന്‍ സീനുലാല്‍, മൊട്ട രാജേന്ദ്രന്‍, സജിന്‍ ചെറുകയില്‍, മല്ലിക സുകുമാരന്‍, അജയ് വാസുദേവ്, ആരാധ്യ ആന്‍ എന്നിവര്‍ അഭിനയിച്ച ബാഡ് ബോയ്‌സ് ആമസോണ്‍ പ്രൈം വീഡിയോ, മനോരമ മാക്‌സ് എന്നീ പ്ലാറ്റ്‌ഫോമുകളില്‍ കാണാം.
19. Thrayam OTT: ത്രയം
സണ്ണി വെയ്ന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ത്രയം.’ നിയോ-നോയര്‍ ജോണറില്‍ വരുന്ന ചിത്രമാണിത്. ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം കാണാം.


