23
Sep 2024
Fri
23 Sep 2024 Fri
Malayali family's car met with an accident in Dammam, mother and child died

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദ്: ദമാമില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് യുവതിയും കുഞ്ഞും മരിച്ചു. ദമാമില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി മദീനയില്‍നിന്ന് പോവുന്നതിനിടെയാണ് അപകടം. മലപ്പുറം അരീക്കോട് സ്വദേശി എന്‍.വി സുഹൈലിന്റെ ഭാര്യ സഫയും കുട്ടിയുമാണ് മരിച്ചത്. ഹൈദര്‍ ഉള്ളാളിന്റെ മകളാണ് മരിച്ച സഫ.

സുഹൈലിനെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹം അപകടനില തരണം ചെയ്തതായി ബന്ധുക്കള്‍ അറിയിച്ചു.

മദീനയില്‍ നിന്നും ദമ്മാമിലേക്കുള്ള യാത്രക്കിടയില്‍ അല്‍ ഹസ്സയിലാണ് അപകടം സംഭവിച്ചത്. മുജാഹിദ് വിസ്ഡം നേതാവ് എന്‍ജിനീയര്‍ എന്‍ വി സാലിമിന്റെ മകനാണു സുഹൈല്‍. ദീര്‍ഘ കാലം ദമാമില്‍ ആയിരുന്ന സാലിം ഇപ്പോള്‍ മദീനയിലാണ്.

Malayali family’s car met with an accident in Dammam, mother and child died