29
Jun 2025
Tue
29 Jun 2025 Tue
Malayali girl stabbed to death in Tamilnadu for refusing love request

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് മലയാളി പെണ്‍കുട്ടിയെ പൊള്ളാച്ചിയില്‍ വീട്ടില്‍ കയറി കുത്തിക്കൊന്നു. പൊന്‍മുത്തു നഗറില്‍ താമസിക്കുന്ന കണ്ണന്റെ മകള്‍ അഷ്വിക(19)ആണ് കൊല്ലപ്പെട്ടത്. കൊലപാതകശേഷം പ്രതി പോലീസില്‍ കീഴടങ്ങി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉദുമല്‍പേട്ട റോഡ് അണ്ണാ നഗര്‍ സ്വദേശിയും സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനുമായ പ്രവീണ്‍ കുമാറാണ് അറസ്റ്റിലായത്. കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ രണ്ടാംവര്‍ഷ ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ് അഷ്വിക.

രക്ഷിതാക്കള്‍ ജോലിക്കുപോയ സമയത്താണ് പ്രവീണ്‍കുമാര്‍ വീട്ടില്‍ കടന്നുകയറി പെണ്‍കുട്ടിയെ ആക്രമിച്ചത്. കഴുത്തിലും നെഞ്ചിലും കുത്തേറ്റ പെണ്‍കുട്ടിയെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ALSO READ: തിരുവനന്തപുരത്ത് അച്ഛന്‍ മകനെ കുത്തിക്കൊന്നു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക