ഭാര്യക്കൊപ്പം ഉംറ നിര്‍വഹിക്കാന്‍ പോവുന്നതിനിടെ മലയാളി യുവാവ് ഹൃദയാഘം മൂലം സൗദിയിലെ അബ്‌ഖൈക്കില്‍ മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശി മുഹമ്മദ് ഷമീര്‍ (38) ആണ് മരിച്ചത്. ദമ്മാമില്‍ നിന്നും ഭാര്യയുമൊത്ത് ഉംറ നിര്‍വഹിക്കുന്നതിന് മക്കയിലേക്ക് ബസ്സില്‍ പുറപ്പെട്ട ഷമീര്‍ ദമ്മാം റിയാദ് ഹൈവേയില്‍ സലാസിനില്‍ വച്ച് കുഴഞ്ഞ് വീഴുകയായിരുന്നു.
|
സഹയാത്രികനായ ഡോക്ടര്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഷമീറിനെ അബ്‌ഖൈക്കിലുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അഞ്ച് മാസം മുമ്പാണ് ഷമീര്‍ ഡ്രൈവര്‍ വിസയില്‍ ദമ്മാമിലെത്തിയത്. രണ്ടു മാസം മുമ്പാണ് ഷമീറിന്റെ ഭാര്യ സന്ദര്‍ശക വിസയില്‍ ദമ്മാമിലെത്തിയത്.
ഉംറ കഴിഞ്ഞ് ഭാര്യയെ ജിദ്ദ വിമാനത്താവളത്തില്‍ നിന്നു നാട്ടിലേക്ക് യാത്രയാക്കിയ ശേഷം ദമ്മാമില്‍ തിരിച്ചെത്താന്‍ പദ്ധതിയിട്ടാണ് യാത്ര തിരിച്ചത്. ഷമീറിന്റെ രണ്ട് മക്കള്‍ നാട്ടിലുണ്ട്. സാമൂഹ്യ പ്രവര്‍ത്തകനും ലോക കേരള സഭാംഗവുമായ നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം അല്‍കോബാര്‍ ഇസ്‌കാന്‍ ഖബറിസ്ഥാനില്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സഹായത്തിനായി നവോദയ പ്രവര്‍ത്തകരായ വസന്തകുമാറും, മാത്യുകുട്ടിയും കുടുംബവും കൂടെയുണ്ട്.





