09
Mar 2026
Sat
09 Mar 2026 Sat
saudi malayali women death

ദമ്മാം: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ വയനാട് സ്വദേശിനിക്ക് ദാരുണാന്ത്യം. വൈത്തിരി സ്വദേശി ഹിദ നൗറിന്‍ (23) ആണ് മരിച്ചത്. ദമ്മാം-റിയാദ് ഹൈവേയില്‍ ഒറൈറക്കടുത്ത് ഉമ്മുല്‍ അറാറില്‍ വെച്ചായിരുന്നു ദുരന്തം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹിദ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഹിദ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് യാസീനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദമ്മാമില്‍ വെച്ച് ഒരാഴ്ച മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. റിയാദിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് പോകുന്നതിനിടെയാണ് നവദമ്പതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്.

നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം സൗദിയില്‍ തന്നെ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക