കുവൈത്ത്: ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തെ പിന്തുണച്ച മലയാളി നഴ്‌സിനെ കുവൈത്തില്‍ നിന്നു നാടുകടത്തി. കുവൈത്തിലെ മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന പത്തനംതിട്ട സ്വദേശിയെയാണ് നാടുകടത്തിയത്.
|
സാമൂഹിക മാധ്യമങ്ങളില്‍ ആണ് നഴ്സ് ഇസ്രായേൽ ക്രൂരതകളെ പിന്തുണച്ചു പോസ്റ്റ് ഇട്ടത്. നഴ്‌സിനെ ആശുപത്രി അധികൃതര്‍ ജോലിയില്‍ നിന്നു പിരിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് നാടുകടത്തല്‍. ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം കുവൈത്തില്‍ താമസിച്ചുവരികയായിരുന്ന നഴ്‌സ് കഴിഞ്ഞ ആഴ്ചയാണ് സാമൂഹിക മാധ്യമങ്ങളിൽ ഇസ്രായേൽ ആക്രമണത്തെ
പിന്തുണച്ചു പോസ്റ്റിട്ടത്.
കുവൈത്തിലെ അഭിഭാഷകന്‍ നഴ്‌സിനെതിരെ പബ്ലിക് പ്രോസിക്യൂഷന് മുമ്പാകെ പരാതി നല്‍കുകയായിരുന്നു. തുടർന്ന് ഇവർക്കെതിരെ അധികൃതര്‍ കേസെടുത്തിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





