21
Jul 2025
Thu
21 Jul 2025 Thu
Malayali woman kills her one and a half year old daughter, commits suicide in Sharjah

ഷാര്‍ജ: ഷാര്‍ജയില്‍ ഒന്നര വയസ്സുള്ള മകളെ കൊലപ്പെടുത്തി മലയാളി യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.കൊല്ലം കൊട്ടാരക്കര ചന്ദനത്തോപ്പ് സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയന്‍ (33), മകള്‍ വൈഭവി നിധീഷ് എന്നിവരാണ് മരിച്ചത്. ഷാര്‍ജ അല്‍ നാഹ്ദയിലെ താമസയിടത്തിലാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുബായില്‍ സ്വകാര്യസ്ഥാപനത്തിലെ ഫയലിങ് ക്ലര്‍ക്ക് ആയി ജോലി ചെയ്തുവരികയായിരുന്നു മണിയന്‍- ശൈലജ ദമ്പതികളുടെ മകളായ വിപഞ്ചിക. നിധീഷ് വലിയവീട്ടില്‍ ആണ് വിപഞ്ചികയുടെ ഭര്‍ത്താവ്.

ഷാര്‍ജ അല്‍ ഖാസിമി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണ്. സംഭവം ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ അറിയിച്ചിട്ടുണ്ടെന്നും നിയമനടപടികള്‍ പൂര്‍ത്തിയാക്കാനുള്ള ഇടപെടലുകള്‍ നടത്തുകയാണെന്നും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പിആര്‍ഒ ഹരി അറിയിച്ചു. മരണത്തെക്കുറിച്ച് ഷാര്‍ജ പോലീസ് അന്വേഷണം നടത്തിവരികയാണ്.

Malayali woman kills her one and a half year old daughter, commits suicide in Sharjah

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക