കുവൈത്ത് സിറ്റി: കുവൈത്തില്‍ നിസ്‌കരിക്കാന്‍ പോയ പ്രവാസി മലയാളിയെ മരിച്ചനിലയില്‍ കണ്ടെത്തി. കണ്ണൂര്‍ വളപട്ടണം പൊയ്ത്തുംകടവ് കുറുക്കന്‍ കിഴക്കേവളപ്പില്‍ മെയ്ദീന്‍ വീട്ടില്‍ അഹമ്മദലി (40) ആണ് മരിച്ചത്. ചൊവ്വാഴ്ച നിസ്‌കരിക്കാനായി റൂമില്‍നിന്നിറങ്ങിയ ശേഷം കാണാതാകുകയായിരുന്നു. ഇതോടെ സുഹൃത്തുക്കളും കെഎംസിസി പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവിവരം അറിഞ്ഞത്.
|
അബ്ബാസിയ ജംഇയ്യക്ക് സമീപമുള്ള പള്ളിയിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ ആണ് അഹമ്മദലിയെ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണം.
ഭാര്യ: ഫാത്തിമ റസലീന.
മക്കള്‍: ഫാത്തിമ നജ്മ, നൂഹ് അയ്മന്‍.
സ്വകാര്യ ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു അഹമ്മദലി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി കുവൈത്ത് കെഎംസിസി അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


