16
May 2025
Wed
16 May 2025 Wed
malayali youth found dead in forest in Pulwama

ജമ്മുകശ്മീരിലെ പുല്‍വാമയിലെ വനത്തില്‍ മലയാളി യുവാവിന്റെ മൃതദേഹം. പാലക്കാട് മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ കരുവാന്‍തൊടിയിലുള്ള മുഹമ്മദ് ഷാനിബി(28)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് പത്ത് ദിവസത്തോളം പഴക്കമുണ്ടായിരുന്നുവെന്നും വന്യമൃഗങ്ങള്‍ മൃതദേഹ ഭാഗങ്ങള്‍ ഭക്ഷിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വാഴ്ച രാത്രി ഗുല്‍മാര്‍ഗ് സ്റ്റേഷനില്‍ നിന്ന് വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ വിവരം അറിഞ്ഞത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ പുല്‍വാമയിലേക്ക് തിരിച്ചു. ബംഗളൂരുവില്‍ വയറിങ് ജോലിക്കാരനായിരുന്നു ഷാനിബ്. ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറയുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക