01
Nov 2024
Sun
01 Nov 2024 Sun
Mallu Hindu Officers whatsapp group created for Hindu IAS officers in Kerala

സംസ്ഥാനത്ത് ഹിന്ദുക്കളായ ഐഐഎസ് ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ് ഗ്രൂപ്പുണ്ടാക്കി. വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഐഎഎസ് അഡ്മിനായാണ് മല്ലു ഹിന്ദു ഓഫിസേഴ്‌സ് എന്നപേരില്‍ ഇത്തരമൊരു ഗ്രൂപ്പ് രൂപീകരിച്ചത്. എന്നാല്‍ നടപടി വിവാദമായതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ്് ഇത്തരമൊരു വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സര്‍വീസിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെയാണ് മല്ലു ഹിന്ദു ഓഫിസേഴ്‌സ് ഗ്രൂപ്പില്‍ ചേര്‍ത്തിരുന്നത്. ഗ്രൂപ്പില്‍ ചേര്‍ക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ ചിലര്‍ ഗോപാലകൃഷ്ണന്‍ ഐഎഎസിനെ അറിയിച്ചതോടെ ഗ്രൂപ്പ് ഡിലീറ്റായി. അതിന് ശേഷം ഗ്രൂപ്പില്‍ അംഗങ്ങളാക്കപ്പെട്ടവര്‍ക്ക് ഗോപാലകൃഷ്ണന്റ സന്ദേശമെത്തി.

തന്റെ ഫോണ്‍ ആരോ ഹാക്ക് ചെയ്തുവെന്നും ഫോണ്‍ കോണ്‍ടാക്ടിലുള്ളവരെ ചേര്‍ത്ത് 11 ഗ്രൂപ്പുകള്‍ ഉണ്ടാക്കിയെന്നുമായിരുന്നു സന്ദേശം. ഈ ഗ്രൂപ്പുകളെല്ലാം താന്‍ ഡിലീറ്റ് ചെയ്‌തെന്നും ഉടന്‍ ഫോണ്‍ മാറ്റുമെന്നും ഗോപാലകൃഷ്ണന്‍ ഇവരെ അറിയിച്ചു. ഫോണ്‍ ഹാക്ക് ചെയ്തതുവെന്ന് ചൂണ്ടിക്കാട്ടി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയെന്നാണ് കെ ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളോടു പറഞ്ഞത്. ഉദ്യോഗസ്ഥ തലത്തില്‍ മത ഏകീകരണം നടക്കുന്നുവെന്ന ഗുരുതര പ്രശ്‌നമാണ് ഈ സംഭവത്തോടെ ഉയര്‍ന്നിരിക്കുന്നത്. ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണോ ഇല്ലയോ എന്ന വസ്തുത കൂടി ഇനി പുറത്തുവരേണ്ടതുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക