04
Nov 2025
Mon
04 Nov 2025 Mon
Mammootty best actor Shamla Hamza as best actress in Kerala film award

2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടിയെ മികച്ച നടനായും ഫെമിനിച്ചി ഫാത്തിമയിലൂടെ ഷംല ഹസ മികച്ച നടിയായും തിഞ്ഞെടുക്കപ്പെട്ടു. മികച്ച കലാമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്‌കാരം പ്രേമലു നേടി.

whatsapp സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച നടന്‍ മമ്മൂട്ടി; നടി ഷംല ഹംസ
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആസിഫ് അലി. ടൊവിനോ തോമസ്, ജ്യോതിര്‍മയി, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി.ഏഴാം തവണയാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നത്. ആറ് പുരസ്‌കാരങ്ങളുമായി മോഹന്‍ലാല്‍ ആണ് രണ്ടാമത്.

ALSO READ: ട്രെയിനില്‍ നിന്ന് ചവിട്ടിയിട്ട പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം; മകള്‍ക്ക് ചികില്‍സ ലഭിക്കുന്നില്ലെന്ന് അമ്മയുടെ പരാതി

മഞ്ഞുമ്മല്‍ ബോയ്‌സാണ് മികച്ച സിനിമ. ഈ ചിത്രം സംവിധാനം ചെയ്ത ചിദംബരമാണ് മികച്ച സംവിധായകന്‍. മികച്ച സ്വഭാവ നടനുള്ള പുരസ്‌കരാം സിദ്ധാര്‍ഥ് ഭരതനും സൗബിന്‍ ഷാഹിറും പങ്കിട്ടു. ലിജോമോളാണ് മികച്ച സ്വഭാവ നടി. ഫെമിനിച്ചി ഫാത്തിമയിലുടെ ഫാസില്‍ മുഹമ്മദ് മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം നേടി.വേടനാണ് മികച്ച ഗാനരചയിതാവ്‌.