13
Feb 2024
Sun
13 Feb 2024 Sun

അടിമുടി നിഗൂഢതകള്‍; പ്രേക്ഷകരില്‍ ആകാംക്ഷ നിറച്ച് ‘ഭ്രമയുഗം’ ട്രെയിലര്‍, വീഡിയോ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രേക്ഷകരില്‍ ആകാംക്ഷ നിറച്ച് മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ‘ഭ്രമയുഗം’ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രഖ്യാപനം മുതല്‍ പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തിയ ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടി നായകനായി എത്തുന്നതു കൊണ്ട് തന്നെ ചിത്രത്തിന് പ്രതീക്ഷകള്‍ ഏറെയാണ്. ഏറെ നിഗൂഢതകള്‍ നിറഞ്ഞതാണ് ട്രെയിലര്‍. അബുദാബി അല്‍ വഹ്ദ മാളില്‍ നടന്ന ചടങ്ങില്‍ മമ്മൂട്ടിയാണ് ട്രെയിലര്‍ ലോഞ്ച് ചെയ്തത്.

2.38 മിനുട്ട് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് പുറത്തുവന്നത്. പൂര്‍ണമായും ബ്ലാക്ക് ആന്റ് വൈറ്റില്‍ പുറത്തിറങ്ങുന്ന ഹൊറര്‍ ചിത്രമാണ് ഭ്രമയുഗം. ചിത്രത്തില്‍ ഇതുവരെ കാണാത്ത ലുക്കിലാണ് മമ്മൂട്ടിയെത്തുന്നത്. മമ്മൂട്ടി നെഗറ്റീവ് ടച്ചില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുല്‍ സദാശിവന്‍ ആണ്.

‘ഭൂതകാലം’ എന്ന ഹൊറര്‍ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭ്രമയുഗം’. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണിത്. ഹൊറര്‍ ത്രില്ലര്‍ സിനിമകള്‍ക്കു മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊഡക്ഷന്‍ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്.
രേവതി, ഷെയ്ന്‍ നിഗം എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ഭൂതകാലം സംവിധാനം ചെയ്ത ആളാണ് രാഹുല്‍. ചിത്രത്തില്‍ മണികണ്ഠന്‍ ആചാരി, അമല്‍ദ ലിസ് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. കൊച്ചിയും ഒറ്റപ്പാലവുമാണ് ‘ഭ്രമയുഗ’ത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ഒരേസമയമായിരിക്കും ‘ഭ്രമയുഗ’ത്തിന്റെ റിലീസ്. ചിത്രം ഫെബ്രുവരി 15ന് റിലീസ് ചെയ്യും.

Bramayugam – Trailer (Malayalam) | Mammootty | FEB 15 Release