നിര്‍ബന്ധിച്ചു ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യിച്ച ശേഷം പങ്കാളി ഒഴിവാക്കിയെന്ന പരാതിയുമായി ട്രാന്‍സ്‌വുമണ്‍. ശസ്ത്രക്രിയയിലൂടെ താന്‍ ട്രാന്‍സ് വുമണായി മാറുകയും ഏതാനും മാസം മാത്രം ദാമ്പത്യജീവിതം പുലര്‍ത്തിയ ശേഷം പങ്കാളി തന്നെ ഒഴിവാക്കുകയായിരുന്നുവെന്നുമാണ് 22കാരന്റെ പരാതി. ഉത്തര്‍പ്രദേശിലാണ് സംഭവം.
|
തന്റെ ഭര്‍ത്താവിനും ഭര്‍തൃപിതാവിനും അമ്മാവനും എതിരേയാണ് 22കാരന്‍ പൊലീസില്‍ പരാതി നല്‍കിയത്. തന്നില്‍ നിന്ന് പണവും വിലപിടിപ്പുള്ള വസ്തുക്കള്‍ പങ്കാളി അപഹരിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്.
2016ലാണ് ഇപ്പോള്‍ ട്രാന്‍സ് വുമണായ പരാതിക്കാരി യുവാവുമായി പ്രണയത്തിലാവുന്നത്. രണ്ടുവര്‍ഷം മുമ്പ് ഇയാള്‍ നിര്‍ബന്ധിച്ചു തന്നെക്കൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തുടര്‍ന്ന് ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി. എന്നാല്‍ രണ്ടോ മൂന്നോ മാസം തന്നോടൊപ്പം കഴിഞ്ഞശേഷം ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചുപോവുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. താന്‍ വിളിച്ചാല്‍ ഭര്‍ത്താവ് ഫോണ്‍ എടുക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്.
എട്ടുലക്ഷം രൂപ മുടക്കിയാല്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായത്. ഭര്‍ത്താവും വീട്ടുകാരും തന്നില്‍ നിന്ന് ആറുലക്ഷം രൂപയും കവര്‍ന്നു. വര്‍ഷങ്ങളോളം താന്‍ ഡാന്‍സ് ചെയ്തും പാട്ടുപാടിയും സ്വരൂപിച്ച പണമാണ് ഇങ്ങനെ നഷ്ടമായതെന്നും പരാതിയില്‍ പറയുന്നുവെന്ന് പൊലീസ് സൂപ്രണ്ട് ബ്രിജേഷ് കുമാര്‍ ശ്രീവാസ്തവ പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





