വിമാനം വൈകിയതിനെ തുടര്‍ന്ന് ഹോട്ടലില്‍ മുറിയെടുത്ത എന്‍ആര്‍ഐ യുവാവും പ്രതിശ്രുതവധുവും തീപിടുത്തത്തില്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്ക്. കിഷന്‍ ഹാലയ്(28), പ്രതിശ്രുത വധു രൂപല്‍ വെകാരിയ(25), കാന്തിലാല്‍ വാര(50)എന്നിവരാണ് മരിച്ചത്.
|
നെയ്‌റോബിയില്‍ വിവാഹിതാവാന്‍ തീരുമാനിച്ചിരുന്ന യുവാവും യുവതിയും അടക്കം മൂന്നുപേരാണ് മുംബൈയിലെ ഹോട്ടലില്‍ ഞായറാഴ്ചയുണ്ടായ അഗ്നിബാധയില്‍ മരിച്ചത്. രൂപലിന്റെ മാതാവ് മഞ്ജുളാബെന്‍(49), സഹോദരി(29), അസ് ലം ശെഖ്(48)എന്നിവര്‍ക്കാണ് പരിക്കേറ്റത്. യുവാവും യുവതിയും റാംപൂര്‍ ഗ്രാമത്തില്‍ നിന്നുള്ളവരാണ്.
വിവാഹത്തിനായി നെയ്‌റോബിലേക്ക് പോവാനിരുന്ന സംഘം വിമാന സര്‍വീസ് വൈകിയതോടെ സാന്താക്രൂസിലെ നാലുനില ഹോട്ടലില്‍ മുറിയെടുക്കുകയായിരുന്നു ഇവരെന്ന് സ്വദേശമായ ഗുജറാത്തിലെ കച്ച് ജില്ലയിലെ മാണ്ഡ്വി താലൂക്കിലെ റാംപൂര്‍ ഗ്രാമത്തലവന്‍ സുരേഷ കാരാ പറഞ്ഞു.കിഷന്‍ ഹാലയും പ്രതിശ്രുത വധു രൂപലും വര്‍ഷങ്ങളായി നെയ്‌റോബിയിലാണ് താമസിക്കുന്നതെന്ന് സുരേഷ് കൂട്ടിച്ചേര്‍ത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





